ഒരു ചാൺ വയർ നിറയ്ക്കാനായ് മടിക്കുത്തഴിക്കേണ്ടി വന്നവൾ ; ക്യാമറ കണ്ണുകളിലൂടെ ഹൃദയ സ്പർശിയായ ജീവിതകഥ പറയുന്ന ചിത്രങ്ങൾ !!

ശരീരം വിൽപ്പനയ്ക്കു വച്ച പാവം പെണ്ണിൽ നിന്നും അവൾക്കായി വിധി കരുതിവച്ച ദുരന്തത്തിന്റെ കഥ പറയുകയാണ് അരുൺ രാജിന്റെ ക്യാമറ കണ്ണുകൾ. ചിത്രങ്ങളിലൂടെ ഹൃദയ സ്പർശിയായ ജീവിത കഥ ഒരു സിനിമാക്കഥ പോലെ കണ്ടിരിക്കാൻ കഴിയുന്നതാണ്. അരുൺ രാജ് പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും:

സമൂഹം നിന്ദയോടും, അവഗണനയോടും കൂടി തുറിച്ചു നോക്കുന്ന ചിലരുണ്ട്. ജീവിക്കനായ്, ഒരു ചാൺ വയർ നിറയ്ക്കാനായ് മടിക്കുത്തഴിക്കേണ്ടി വരുന്ന ചില നിർഭാഗ്യർ..കയ്പ്പേറിയ ജീവിതഗതിക്കുള്ളിൽ കൂടി സഞ്ചരിക്കുമ്പോഴും , മറ്റുള്ളവരുടെ കണ്ണിലെ വെളിച്ചം കാണാൻ കൊതിക്കുന്നവർ..നിങ്ങളിൽ പകൽമാന്യർ അവരെ പരസ്യമായി അവഗണിക്കുന്നു,നിന്ദിക്കുന്നു, കണ്മുന്നിലെ പച്ചയായ ജീവിതങ്ങളെ കണ്ടില്ലെന്ന് നടിച്ച് പായുന്നു.. പക്ഷെ അത്തരം ജീവിതങ്ങൾക്ക് ചോരയൊലിക്കുന്ന ഒരുപാട് കഥകൾ പറയാനുണ്ട്.. സഹനത്തിന്റെ, ഉയർത്തെയുന്നെൽപ്പിന്റെ, അതിജീവനത്തിന്റെ..താൻ കടന്നു വന്ന മു ള്ളുകൾ നിറഞ്ഞ വഴികളിൽ, ഇനി മറ്റൊരു ജീവനും കടന്നു വരാൻപാടില്ല എന്നവർ അതിയായ് ആശിക്കുന്നു..

കാരണം, ആ മുറിവിൽ നിന്നൊലിക്കുന്ന പഴുപ്പിന്റെ ഗന്ധം എത്രമാത്രം അസ്സഹനീയമാണെന് അവർക്കേ അറിയൂ…ചിരിക്കേണ്ട… അവളെ ഇങ്ങനെ ഒരു വേഷം കെട്ടിച്ചത് ഞാനും നിങ്ങളുമടങ്ങുന്ന നമ്മുടെ ആദർശ സമൂഹമാണ്..കാമമൊടുക്കി ഒരു കെട്ട് നോട്ട് അവളുടെ നഗ്ന ശരീരത്തിനു മേൽ വലിച്ചെറിഞ്ഞു തിരിഞ്ഞു നടക്കുന്ന നീ മാന്യനാകുന്നെങ്കിൽ, നിന്റെ മദമേറ്റു വാങ്ങുന്ന അവൾ മാത്രമെങ്ങനെ പിഴച്ചവളാകും??നിനക്ക് വിധിച്ച നീതി എന്തുകൊണ്ട് അവൾക്ക് നിഷേധിക്കുന്നു??കാരണമൊന്നെയുള്ളൂ… അവൾക്ക് ലോകം ചാർത്തിക്കൊടുത്ത പേര് വേ ശ്യയെന്നായത് കൊണ്ട്..വെറും വേ ശ്യ…

ജീവതത്തിനും മ രണത്തിനുമിടയിൽ അർബുദമെന്ന മ രണവ്യാപാരിയെയും പേറി നടക്കുന്ന അവൾക്കു മുന്നിൽ കൈനീട്ടിയ ആ കുഞ്ഞിന്റെ നിഷ്കളങ്കതയാണ് അവളുടെ നാളത്തെ ഭാവി.. ബാല്യത്തിന്റെ കരുണയിൽ ആ കുട്ടി നിക്ഷേപിച്ച വർണ്ണക്കടലാസിലെ ഗാന്ധി രൂപങ്ങൾക്കറിയില്ല, നാളെ താൻ ആരുടെ കൈയിൽ ആർക്കു വേണ്ടി സംസാരിക്കുമെന്ന്…ബിംബങ്ങൾ സംസാരിക്കട്ടെ… ഉച്ചത്തിൽ… വളരെ ഉച്ചത്തിൽ..Concept & Direction of PhotographyArun Raj R Nair Caption : Anargha Sanalkumar Cast : SruthiSpecial Thanks : Bipin BipsSelva Chikku

Scroll to Top