ആഹ് പേർളിയല്ല,ശ്രീനിയുടെ പേർളി,സ്കൂളിൽ സീനിയറായിരുന്ന പേർളിയോടൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ആര്യ.

ലയാളത്തിലെ മികച്ച രണ്ട്‌ അവതരികമാരാണ് പേർളിയും ആര്യയും.ആര്യ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവിലൂടെയും പേർളി മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെയുമാണ് ശ്രദിക്കപ്പെടുന്നത്.ഇരുവരുടെയും അവതരണരീതി എല്ലാവർക്കും ഇഷ്ടമാണ്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആര്യ പങ്ക് വെക്കുന്നത് പഴയ ചിത്രമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ആര്യയുടെ സീനിയറായിരുന്നു പേർളി.എന്ന് ഏതോ പ്രോഗ്രാമിന് ചേർന്നപ്പോൾ ഉള്ള ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.ആര്യ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തപ്പോള്‍ ശ്രീനി ആഹ് പേളി എന്നാണ് കമന്റ് ചെയ്തത്.

അതിനു രസകരമായിട്ടാണ് ആര്യ മറുപടി കൊടുത്തത്. ”ആഹ് പേളിയല്ല.ശ്രീനിയുടെ പേളി.എന്നാണ് എഴുതിയത്.ഇരുവരും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രണയത്തിലാകുന്നത്.താമസിക്കാതെ ശ്രീനിഷും പേളിയോടുള്ള തന്റെ പ്രണയം തിരിച്ച് അറിയിച്ചു. പേര്‍ളി മാണി- ശ്രീനിഷ് അരവിന്ദ് പ്രണയത്തെ കുറിച്ചായിരുന്നു ബിഗ് ബോസിനുള്ളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്.വിവാഹത്തിന് ശേഷവും പേളി തന്റെ പാഷനും കരിയറും വിട്ടിട്ടില്ല. ബൈക്ക് റൈഡും സിനിമാഭിനയവുമെല്ലാം പഴയതുപലോലെ തന്നെ തുടരുന്നു. വിവാഹ ശേഷം പേളി ബോളിവുഡ് സിനിമാ ലോകത്തും അരങ്ങേറുകയാണ്.

Scroll to Top