സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്.ഇരുപത്തി ഏഴാം വയസിലാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. സംസ്ഥാനം തന്നെ ശ്രദ്ധിച്ച മത്സരത്തിൽ ബാലുശ്ശേരിയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം.21-ാം വയസിലാണ് തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രൻ ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്.ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് ആര്യ.

‘വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ട്, വിവാഹം ഉടനെയില്ല’ – ആര്യ രാജേന്ദ്രൻ ‘വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. സച്ചിൻ ദേവുമായുള്ള വിവാഹ വാർത്തയിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വിഷയം ‘വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നത് കൊണ്ട് രണ്ടുപേർക്കും തമ്മിൽ മനസ്സിലാക്കാൻ സാധിക്കുന്നമെന്ന വിശ്വാസമുണ്ട്.അത് അടിസ്ഥാനപരമായി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വസിക്കുന്നത്. എസ്.എഫ്.ഐ കാലം മുതൽ നല്ല സൗഹൃദമാണ് സച്ചിനുമായി. വിദ്യാഭ്യാസം പോലുള്ള വ്യക്തിപരമായ കാര്യങ്ങൾ ഉള്ളതിനാൽ നിലവിൽ ഉടനെ വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ആര്യ പറഞ്ഞു.

Scroll to Top