ആശാശരത്ത് തൻറെ ഭർത്താവിനെ കാണ്മാനില്ല എന്ന്പറഞ്ഞു വന്ന ഫേസ്ബുക് ലൈവിന് പിന്നിലുള്ള സത്യാവസ്ഥ ഇങ്ങനെ.

ആശാ ശരത്‌ തൻറെ ഫേസ്ബുക് അക്കൗണ്ടിലൂടെ ലൈവിൽ വന്ന് തൻറെ ഭർത്താവിനെ കാണ്മാനില്ല എന്ന് പറഞ്ഞിരുന്നു.ലൈവ് കണ്ട സോഷ്യൽ മീഡിയയിൽ എല്ലാവരെയും ഞെട്ടിയിരുന്നു .ലൈവ് കണ്ട എല്ലാവരും അടുത്ത നിമിഷം ഷെയർ ചെയ്യാനാണ് പോയത്.എന്നാൽ അതിന്റെ സത്യാവസ്ഥ ഇങ്ങനെയായിരുന്നു.കെ കെ രാജീവ് സംവിധാനം ചെയുന്ന എവിടെ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോ ആയിരുന്നു.ചിത്രത്തിലെ കേന്ദ്രകഥാപത്രമാണ് ആശാ ശരത്‌.

ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ഏറെ സ്വീകാര്യത നേടിയിരുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ എന്നിങ്ങനെ വലിയ താരനിരകള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.പാര്‍വതി നായികയായെത്തിയ ഉയരെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബോബി സഞ്ജയ് ടീമിന്റെ ഏറ്റവും പുതിയ പ്രൊജക്ടാണ് എവിടെ.നൗഷാദ് ഷെരീഫാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്.കൃഷ്ണന്‍ സി ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.

LIVE VIDEO