ഏജ് ഈസ്‌ റിവേഴ്സ് ഗിയർ എന്നതിനർത്ഥം, സാരിയിൽ അതീവ സുന്ദരിയായി ആശാ ശരത്ത്.

മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം.സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി.ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.

2013 ൽ ദൃശ്യം എന്ന സിനിമയിൽ ഐ.ജി യുടെ വേഷം ചെയ്ത് വീണ്ടും വെള്ളിത്തിരയിൽ തന്നെ നിറ സാന്നിധ്യം അറിയിച്ചു. ആദ്യത്തെ സിനിമാ വിജയമായിരുന്നു അത്.ദുബായിലാണ് സ്ഥിരതാമസം.ദുബായിൽ വന്ന കുറച്ചു നാൾക്ക് ശേഷം റേഡിയോയിൽ പ്രവർത്തിച്ചു.റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും . തുടർന്ന് വീട്ടിൽ നൃത്താധ്യാപനം തുടങ്ങി.ഇന്ന് ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്, ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.

സൗന്ദര്യമത്സരത്തിൽ മകൾ ഉത്തര വിജയം നേടിയിരുന്നു. മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് പുരസ്കാരത്തിനൊപ്പം ചാമിങ് ബ്യൂട്ടി പട്ടവും ഉത്തര ശരത്ത് നേടിയത്.വിവാഹിതരും അവിവാഹിതരുമായ യുവതിയുവാക്കൾക്കു വേണ്ടി എഫ്ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോയിലാണ് ഫസ്റ്റ് റണ്ണറപ്പായി ഉത്തരയെ തിരഞ്ഞെടുത്തത്.മകളുടെ എൻഗേജ്മെന്റ് ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

അതുപോലെ തന്നെ മകളോടൊപ്പം ഖേദ്ധ എന്ന സിനിമയിലും അഭിദനയിച്ചിരുന്നു.ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.പോസ്റ്റിൽ സാരിയിൽ സുന്ദരി ആയിരിക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.നിങ്ങൾക്ക് സന്തോഷം നൽകുന്നതെന്തും ചെയ്യുക, ഒരു നല്ല ദിവസം എന്നാണ് ചിത്രങ്ങൾക്ക്‌ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക്‌ ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top