നടി ആശാ ശരത്തിനും യു എ ഇ ഗോൾഡൻ വിസ.

സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി. ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.2013 ൽ ദൃശ്യം എന്ന സിനിമയിൽ ഐ.ജി യുടെ വേഷം ചെയ്ത് വീണ്ടും വെള്ളിത്തിരയിൽ തന്നെ നിറ സാന്നിധ്യം അറിയിച്ചു. ആദ്യത്തെ സിനിമാ വിജയമായിരുന്നു അത്.ദുബായിലാണ് സ്ഥിരതാമസം.ദുബായിൽ വന്ന കുറച്ചു നാൾക്ക് ശേഷം റേഡിയോയിൽ പ്രവർത്തിച്ചു.

റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും . തുടർന്ന് വീട്ടിൽ നൃത്താധ്യാപനം തുടങ്ങി. ഇന്ന് ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്, ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത താരത്തിന് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു എന്നതാണ്.യു.എ.ഇയുടെ 10 വർഷത്തെ ഗോൾഡൻ വിസയാണ് ലഭിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആശ ശരത്ത് വിസ ഏറ്റുവാങ്ങി.മലയാള സിനിമയിലെ കുറച്ച് താരങ്ങൾക്കും ഇത് ലഭിച്ചിരുന്നു.

Scroll to Top