ഏഷ്യൻ അക്കാദമി അവാർഡ്സിൽ മിന്നൽ മുരളിയിലൂടെ മികച്ച സംവിധായകനായി ബേസിൽ ജോസഫ്.

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മിന്നൽ മുരളിയിലൂടെ മികച്ച സംവിധായകനായി ബേസിൽ ജോസഫിന് പുരസ്‌കാരം.സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ പുരസ്കാരനേട്ടം സ്വന്തമാക്കിയത്.നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തു. സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് എല്ലായിടത്തും നിന്നും ലഭിച്ചത്.

തനിക്ക് അവാർഡ് ലഭിച്ച വിവരം ബേസിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.നിരവധി പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്.ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മിന്നൽ മുരളി.ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ടൊവിനോ തോമസ് നായകനായി എത്തി.ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇദ്ദേഹത്തിന് മികച്ച വരവേൽപ്പ് ആണ് ലഭിച്ചത്.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

video

Scroll to Top