ആസിഫ് അലിയുടെ യാത്രകൾക്ക് കൂട്ടായി ഇനിമുതൽ 1.35 കോടി വിലവരുന്ന ലാൻഡ് റോവർ ഡിഫൻഡർ.

ആസിഫ് അലിയുടെ യാത്രകൾക്ക് കൂട്ടായി ലാൻഡ് റോവർ ഡിഫൻഡർ എച്ച്എസ്ഇ. ഡിഫൻഡറിന്റെ ഉയർന്ന വകഭേദമാണ് ആസിഫ് അലി സ്വന്തമാക്കിയത്.ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.ഭാര്യ സമയ്ക്കും മക്കൾക്കും ഒപ്പമാണ് ആസിഫ് ഷോറൂമിലേക്ക് എത്തിയത്.ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവറിന്റെ ആഢംബര ഓഫ്-റോഡർ എസ്‌യുവി ആണിത്.

191 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗം‌‌.221 കിലോവാട്ട് കരുത്തുള്ള എസ്‍യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 7 സെക്കൻഡിലെത്തും.മൂന്നു ലിറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്.

Scroll to Top