സ്കർ അലി നായകനായെത്തുന്ന ചെമ്പരത്തിപ്പൂ വൻ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം 24നുചിത്രം തിയറ്ററുകളില്‍ എത്തും. സ്കൂൾ കാലഘട്ടവും പ്രണയവും സൗഹൃദവും എല്ലാം കൂടി ചേർന്നൊരു മികച്ച ചിത്രമായിരിക്കും ചെമ്പരത്തിപ്പൂ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മാക്സ് ലാബ് ആണ് ചിത്രത്തിന്റെ വിതരണം.
അജു വര്ഗീസ് ,ധർമജൻ,സുധീർ കരമന,വിജിലേഷ്,തുടങ്ങി രസകരമായ എല്ലാ കൂട്ടും ചേർന്നാണ് ചെമ്പരത്തിപ്പൂ എത്തുന്നത്. അഥിതി രവിയും പുതുമുഖം പാർവതി അരുണും നായികമാരായെത്തുന്ന ചിത്രം ഒരു ത്രികോണ ഫോൺ പ്രണയത്തിനുള്ള സൂചനകളും ട്രെയ്ലറിലൂടെ നല്കുന്നുണ്ട്.

കേരളത്തിൽ മാത്രം 120 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യാനാണ് ചിത്രം ഒരുങ്ങുന്നത്.നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനിക്യൂന്‍ ടെക്നിക് ഉപയോഗിച്ച്ചുള്ള സംഘട്ടനങ്ങളുമുണ്ട്. പുലിമുരുകനും രാമലീലക്കും ശേഷം നോബില്‍ ജേക്കബ്‌ കന്ട്രോല്ലെരായി എത്തുന്ന ചിത്രം കൂടിയാണ് ചെമ്പരത്തിപ്പൂ.രാകേഷ് എ.ആര്‍ സംഗീതം. സന്തോഷ്‌ അണിമയാണ് ഛായാഗ്രഹകന്‍. സംവിധായകനായ അരുണ്‍ വൈഗ തന്നെയാണ് ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management