പ്രളയത്തിൽ എല്ലാം നഷ്ടപെടുമ്പോഴും തൻറെ ജീവനൊപ്പം ചേർത്ത്പിടിക്കുകയാണ് ഒരു പായ നെല്ല് ; ആസ്സാമിൽ നിന്നുമുള്ള ഫോട്ടോ

കേരളം കഴിഞ്ഞ വർഷം നേരിട്ട സമാനമായ അവസ്ഥയാണ് ആസാം ഇപ്പോൾ നേരിടുന്നത്.മഴ കനത്ത നാശനഷ്ടമാണ് വരുത്തി വെക്കുന്നത്.അത് കൂടാതെ ജീവൻ കൂടി പൊലിയുകയാണ് പ്രളയത്തിൽ.
അസമിലും മഴയ്‍ക്ക് ശമനമുണ്ടായത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബിഹാറില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ അടിയന്തരസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രളയം നേരിടുന്ന അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മരിച്ചത് 11 പേരാണ്.അസമിൽ നിന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം വരുന്നത്.കഴുത്തൊപ്പം വെള്ളമായിട്ടും ശേഖരിച്ച് വെച്ചിരുന്ന ഒരു പായ നെല്ല് തൻറെ കൂടെ കൊണ്ട് പോകുന്നതാണ് ചിത്രത്തിൽ.
വാഴത്തടി കൊണ്ട് നിർമിച്ച ചങ്ങാടത്തിൽ വിരിച്ച പായയിൽ നെല്ല് കൂട്ടിയിട്ടാണ് യുവാവ് കര തേടുന്നത്. അസം പ്രളയത്തിന്റെ നടുക്കുന്ന ദൃശ്യം എന്ന തരത്തിൽ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഇൗ ചിത്രം പഴയതാണെന്ന വാദവും സോഷ്യൽ ലോകത്ത് ഉയരുന്നുണ്ട്.

ഒന്നര ലക്ഷം ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഒന്നര ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. മഴയ്‍ക്ക് ശമനമുണ്ടെങ്കിലും ബ്രഹ്മപുത്രയിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമ പട്ടിക തയാറാക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രളയത്തിനിടയിലും അസമില്‍ ജനങ്ങള്‍ വീടു ഉപേക്ഷിക്കാന്‍ പോകാന്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Scroll to Top