ഇത്രയൊക്കെ ജാസ്മിൻ കാണിച്ചു കൂട്ടാൻ മാത്രം റോബിൻ എന്താണ് ചെയ്തു കൂട്ടിയത്? ;ജാസ്മിന്‍ പുറത്ത് പോയതിന്റെ കാരണം പറഞ്ഞ് അശ്വതി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന , വിനോദ പരിപാടികളിലെ വമ്പൻ ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയകരമായി മുന്നോട്ട് പോകുകയാണ്.17 മത്സരര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ ആരംഭിച്ചത്.ഷോയിൽ നടക്കുന്ന ടാസ്ക്കുകളും എല്ലാം തന്നെ കൂടുതൽ താല്പര്യം ഉണ്ടാകുന്ന ഒന്നാണ്. എന്നാൽ ഷോയിൽ പ്രേക്ഷകർക്ക്‌ ഇഷ്ടമല്ലാത്ത രീതിയിലുള്ള സംഭാഷഞങ്ങളും ഇടപെടലുകളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ബിഗ് ബോസിൽ വീട്ടിൽ നടന്നത്.വീക്കിലി ടാസ്കിൽ റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്ത ടിച്ചു.ഈ സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ എം മൂസയാണ് സ്വന്തം ഇഷ്ടപ്രകാരം ഷോ വിട്ട് ഇറങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.ഇപ്പോഴിതാ ഇതേ കുറിച്ച് നടി അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.കുറിപ്പിന്റെ പൂർണരൂപം :

Jasmin Walked out !!ഒരു സ്ത്രീ എങ്ങനെ ആകാൻ പാടില്ല എന്നൊന്നും പറഞ്ഞു നല്ലപിള്ള ചമയാൻ ഒന്നും ഞാനില്ല, എന്തെ ഒരു സ്ത്രീക്ക് ദേ ഷ്യം വരാൻ പാടില്ലേ? തീർച്ചയായും പറ്റും. പക്ഷെ എനിക്കുള്ള സംശയം എന്താണെന്നു വെച്ചാൽ…ഇത്രയൊക്കെ ജാസ്മിൻ കാണിച്ചു കൂട്ടാൻ മാത്രം റോബിൻ എന്താണ് ചെയ്തു കൂട്ടിയത്? സെൽഫ് റെസ്‌പെക്ട് ഉള്ളത് കൊണ്ട് എന്ന് പറയുന്ന വ്യക്തിക്ക് മറ്റുള്ളവരെയും റെസ്‌പെക്ട് ചെയ്യാൻ കഴിയും എന്നാണ് എന്റെ വിശ്വാസം,വെറും 100 ദിവസം കൊണ്ട് തീരുന്ന ഒരു കളി, അതിനിടയിൽ നടന്ന സംഭവവികാസങ്ങളിൽ തോന്നിയഅനാ വശ്യ പക ഇതപ്പോൾ സെൽഫ് റെസ്‌പെക്ട് അല്ല. തന്റെ തോൽവി അത് അംഗീകരിക്കാൻ പറ്റാത്തതിന്റെ ഷോ ക്ക്. റോബിൻ തിരിച്ചു വന്നാൽ ജയിക്കാനുള്ള വഴിയിൽ ശക്തമായ എതിരാളി കൂടി. വിനയ്ക്കു ആ ഭയം ഉണ്ട്… എത്ര സപ്പോർട്ടിങ് ആണെങ്കിലും ഇതേ ഭയം എല്ലാ കോണ്ടെസ്റ്റാണ്ട്സിനും ഉണ്ടാകും.

അപ്പോൾ ജാസ്മിനും ആ ഭയം ഉള്ളത് കൊണ്ടാണെന്നാണ് ഞാൻ മനസിലാകുന്നത്.അതിനർത്ഥം റോബിൻ കപ്പ്‌ അ ടിക്കുമെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. അവിടെ ബ്ലെസ്ലിയും, Lp യും, ധന്യയും,ദിൽഷയും അഖിലുമൊക്ക ഉണ്ടല്ലോ.. പക്ഷെ ഇവരെ ഒക്കെ നേരിടാൻ ജാസ്മിന് എളുപ്പം ആണ്. അപ്പോളിത് “ഭീരുത്വം”.ജാസ്മിൻ… നിങ്ങളവിടെ വേണമായിരുന്നു .പടയപ്പക്ക് നീലാംബരി എന്നപോലെ .. റിയാസിന് പിന്നെയും അംഗീകരിക്കാൻ പറ്റി ഈ ഷോ അങ്ങനെ ആണെന്ന്, നിനക്കതു പറ്റിയില്ലല്ലോ ജാസ്മിൻ .I feel so sad. We will miss(ഉപയോകിക്കുന്ന ഭാഷ പ്രയോഗങ്ങൾ ഒഴിച്ചാൽ)one of the strongest contestant of BB season 4.ഇപ്പോളും ഞാൻ വിശ്വസിക്കുന്നു 1 വീക്ക്‌ കഴിഞ്ഞു തിരിച്ചു വരും എന്ന്. തല്ക്കാലം GoodBye!!!Post strictly for BB viewers.. Others please EXCUSE!!!

Scroll to Top