‘ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ..’ ; പുതിയ സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്.ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയ താരം.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.ഇപ്പോഴിതാ ഭർത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഫെയ്സ്ബുക്കില്‍ അശ്വതിയുടെ കുറിപ്പാണ് വൈറൽ ആകുന്നത് . തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇവർ.

‘9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിൻ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം. 9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ് ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു… ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ… ജീവിതമല്ലേ…പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ’

Scroll to Top