ഇങ്ങനെ മമ്മൂട്ടിയെ ഇഷ്ടപ്പെട്ട് നടന്നാൽ നിനക്കെന്ത് കിട്ടും എന്ന്ചോദിച്ചവർക്കുള്ള മറുപടി ഈ ഫോട്ടോയിലുണ്ട് : താരം അശ്വിന്റെ പോസ്റ്റ്.

അശ്വിൻ തൻറെ സൂപ്പർഹീറോ നായകൻ മമ്മൂക്കയെകുറിച്ച് തൻറെ ഫേസ്ബുക് അക്കൗണ്ടിൽ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.ഇങ്ങനെ മമ്മൂട്ടിയെ ഇഷ്ടപ്പെട്ട് നടന്നാൽ നിനക്കെന്ത് കിട്ടും എന്ന്ചോദിച്ചവർക്കുള്ള മറുപടി ഈ ഫോട്ടോയിലുണ്ട്.മമ്മൂക്കയെ വാനോളം പുകഴ്ത്തുകയാണ് അശ്വിൻ.അശ്വിൻ നായകനാകുന്ന കുമ്പാറീസ് ഓഗസ്റ്റ് 16 ന് റിലീസ് ചെയ്യുകയാണ്.അതിന്റെ തിരക്കിലാണ് അശ്വിൻ.അശ്വിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ,ഒരുപാടു സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഞാൻ ഈ ഫോട്ടോ ഇവിടെ ഇടുന്നതു. ഈ ഓഗസ്റ്റ് 16 ന് ഞാൻ നായക വേഷം ചെയുന്ന കുമ്പാരീസ് എന്ന ചിത്രം ഇറങ്ങുകയാണ്. അതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീൻ എടുക്കുമ്പോൾ എടുത്ത ഫോട്ടോ ആണ് ഇത്, അതും നമുടെ ബിലാലിക്കയുടെ ഒപ്പം.MEGASTAR mammotty turns 48 in his film career.

ഈ കാലം അത്രെയും നമ്മളെ വിസ്മയിപ്പിച്ച നടൻ, ഒരു സിനിമ നടൻ ആവാൻ എന്നെ കൊതിപ്പിച്ച നടൻ. മമ്മൂട്ടി ഭ്രാന്തൻ, മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയിൽ ഉണ്ട് എല്ലാം. കാരണം ഈ വരുന്ന ഓഗസ്റ്റ് 16 ഞാനും ക്വീനിലെ എൽദോയും ജെന്സനും പിന്നെ ടിറ്റോ വിൽ‌സനും ഒക്കെ ചേർന്ന് അഭിനയിക്കുന്ന കുമ്പാരീസ് എന്ന പടം വരുവാണ്. ഞാൻ ആദ്യമേ പറഞ്ഞില്ലെ, സിനിമയോട് ഒരു ഭ്രാന്തുണ്ടായത് നടൻ ആവാൻ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ. Thank you MEGASTAR for inspiring us.48YearsOfMammoottysm #mammookka #mammootty #ikka #mamankam #kumbarees
Aswin Jose

FACEBOOK POST