ഏഴാം മാസത്തിലെ ചടങ്ങ് ആഘോഷമാക്കി ആതിര മാധവ് ; കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നെന്ന് ആരാധകർ !!!

അവതാരകയായും, അഭിനേത്രിയായും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ആതിര മാധവ്. തിരുവനന്തപുരം സ്വദേശിയായ താരം പുതുമുഖ താരം അല്ല.എൻജിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വച്ചിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്.ഇതാണ് തന്റെ പ്രവർത്തന മേഖലയെന്ന് തീരുമാനം എടുത്തിട്ടാണ് ഇറങ്ങുന്നത്.മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് കുടുംബ വിളക്ക്.പരമ്പരയിൽ ജാഡക്കാരിയും പത്രാസുകാരിയും ആയ അനന്യ ആയിട്ടാണ് ആതിര മിന്നും പ്രകടനം കാഴ്ച വയ്ക്കുന്നത്.

സ്‌ക്രീനിൽ നിങ്ങൾ കാണുന്ന ഞാനേ അല്ല യഥാർത്ഥ ജീവിതത്തിലെ ഞാൻ’ എന്നും താരം പറയുന്നു. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച വീഡിയോക്ക് ഒപ്പമാണ് താനൊരു അമ്മയാവാന്‍ പോവുകയാണെന്ന കാര്യം ഇത്രയും നാള്‍ മറച്ച് വെച്ചതാണ്. ഈ നല്ല ദിവസത്തില്‍ പ്രിയപ്പെട്ട എല്ലാവരോടുമായി തുറന്ന് പറയുകയാണെന്നും വീഡിയോയില്‍ ആതിര പറയുന്നു. ഇപ്പോൾ ​ഗർഭകാലത്തിന്റെ ഏഴാം മാസത്തിൽ എത്തി നിൽക്കുകയാണ് ആതിര മാധവ്.

ഏഴാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ആതിര മാധവ്. ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top