നൂലുകെട്ടും പേരിടീൽ ചടങ്ങും ആഘോഷമാക്കി ആതിരയും ഭർത്താവും, പേര് കേട്ട് അതിശയത്തോടെ പ്രേക്ഷകർ

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആതിര മാധവ്. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച ആതിര, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെയാണ് മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മരുമകളായ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു ആതിര മാധവ് അവതരിപ്പിച്ചിരുന്നത്.കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ആതിര മാധവ്.

ഗര്‍ഭിണിയായതിന് ശേഷം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയായിരുന്നു താരം കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയത്. വൈകാതെ തന്നെ താന്‍ വീണ്ടും അഭിനയ രംഗത്തേക്കെത്തുമെന്നും ആതിര വ്യക്തമാക്കിയിരുന്നു.ഗർഭിണിയായി 6 മാസം ആയപ്പോഴാണ് ആതിര പരമ്പരയിൽ നിന്ന് പിന്മാറിയത്. ഗർഭകാലത്തെ ഓരോ സന്തോഷങ്ങളും ആതിര സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. എട്ടാം മാസത്തിൽ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളളും വനിത ദിനത്തിൽ പങ്കുവെച്ചിരുന്നു. ആതിര ആൺകുഞ്ഞ് ആണ് ജന്മം നൽകിയത്.

സമൂഹമാധ്യമത്തിലൂടെയാണ് താരം വിശേഷം പങ്കുവച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു പ്രസവം.ആശുപത്രിക്കിടക്കയിൽ മകനെ എടുത്ത് ആതിര ഇരിക്കുന്നതും തൊട്ടടുത്ത് ഭർത്താവ് നിൽക്കുന്നതുമായ ചിത്രമാണ് പോസ്റ്റ്‌ ചെയ്തത്.ഞങ്ങളുടെ കുഞ്ഞ്. ആണ്‍കുട്ടിയാണ്. നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി’’ എന്നാണ് ചിത്രത്തിനൊപ്പം ആതിര കുറിച്ചത്.തന്റെ കുഞ്ഞിന്റെ ഫേക്ക് ചിത്രങ്ങളും, തന്റെ ഡെലിവറിയുമായി ബന്ധപ്പെട്ട് ഫേക്ക് ന്യൂസുകളും പ്രചരിച്ച തോടെയാണ്, തന്റെ യഥാർത്ഥ വിശേഷങ്ങൾ ഇത്ര പെട്ടെന്ന് പ്രേക്ഷകരുമായി പങ്കുവെക്കുന്നത് എന്ന് ആതിര പറഞ്ഞു.

ചെറിയ വേദന മാത്രമാണ് അനുഭവപ്പെട്ടതെങ്കിലും, ഡെലിവറി പെയിനിന്റെ സിംടംസ് ആണെന്ന് മനസ്സിലായതിനെ തുടർന്ന് ഏപ്രിൽ 2-ന് ആശുപത്രിയിൽ അഡ്മിറ്റ്‌ ആവുക യായിരുന്നു എന്ന് ആതിര പറഞ്ഞു. തുടർന്ന്, രണ്ട് ദിവസത്തിന് ശേഷമാണ് ഡെലിവറി നടന്നത്. അതിനിടെ താൻ സമയം ചെലവഴിക്കാൻ ബിഗ് ബോസ് കണ്ടിരുന്നതായും ആതിര പറഞ്ഞു. വീഡിയോയുടെ അവസാനത്തിൽ കുഞ്ഞിന്റെ മുഖവും ആതിര പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് കുഞ്ഞിന്റെ നൂലുകെട്ടും, പേരിടൽ ചടങ്ങിന്റെയും വീഡിയോ ആണ്.കാലത്ത് 8 മണിക്ക് മുമ്പാണ് നൂലുക്കെട്ട് ചടങ്ങ് നടത്തിയത്. എന്നാൽ, അതിഥികളായി എത്താനുള്ള സ്ത്രീകൾക്ക് കാലത്ത് എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച്, ഉച്ചക്ക് 12 മണിക്കാണ് പേരിടൽ ചടങ്ങ് നടത്തിയത്. ശേഷം, ആഭരണം കെട്ടുന്ന ചടങ്ങും ഉണ്ടായിരുന്നു.

റേ രാജീവ്‌ (Ray Rajeev) എന്നാണ് കുഞ്ഞിന് പേരിട്ടത്. തുടർന്ന്, നടന്ന ആഭരണം കെട്ടുന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അതിഥികളും കുഞ്ഞിനെ ആഭരണങ്ങൾ അണിയിച്ചു. നടി ഡയാന ഹമീദും ചടങ്ങിൽ പങ്കെടുക്കുകയും, ആഭരണം അണിയിക്കുകയും ചെയ്തു. ശേഷം, ആതിരയും ഭർത്താവ് രാജീവും ചേർന്ന് കുഞ്ഞിന്റെ പേര് ഔദ്യോഗികമായി ആരാധകരോട് വെളിപ്പെടുത്തിയത്.

Scroll to Top