മലയാളസിനിമ ഇത് വരെ കാണാത്ത ത്രില്ലർ അനുഭവം : അതിരൻ റിവ്യൂ.

നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തിൽ സായിപല്ലവിയും ഫഹദ് ഫാസിലുമാണ് നായിക നായക വേഷത്തിൽ എത്തുന്നത്.പതിഞ്ഞതാളത്തിൽ തുടങ്ങിയ ചിത്രം നിഗൂഢതകളുടെ ഒരുകൂട്ടം പ്രേക്ഷകർക്ക് മുമ്പിൽ തുറന്നു കൊടുക്കുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ആദ്യവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ പോകുന്ന ഒന്നാണ്. ഏറ്റവുമൊടുവിൽ പ്രേക്ഷകൻ വിചാരിക്കാത്ത രീതിയിൽ ട്വിസ്റ്റും ഒരുക്കി സംവിധായകൻ തൻറെ കഴിവ് ഏറെ പ്രകടമാക്കിയിട്ടുണ്ട്.
പിഎസ് ജയഹരി ഒരുക്കിയ ഗാനങ്ങൾ എടുത്തുപറയേണ്ടവയാണ്. പ്രത്യേകിച്ചും ചിത്രത്തിൻറെ മോഡുകൾ ക്രിയേറ്റ് ചെയ്യുന്നത് ഈ ഗാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. അതോടൊപ്പം തമിഴിന്റെ പ്രിയ സംഗീത സംവിധായകൻ ജിബ്രാൻ ഒരുക്കിയ പശ്ചാത്തലസംഗീതവും ഏറെ മനോഹരമാക്കി ചിത്രത്തെ.അനു മൂത്തേടത്ത് ഒപ്പിയെടുത്ത ക്യാമറ കാഴ്ചകളും അവർണനീയമാണ്.ഈ അവധിക്കാലത്തു പ്രേക്ഷകർക്ക് ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ഉഴകുന്ന ഒരു ത്രില്ലെർ തന്നെയാണ് അതിരൻ. ഗംഭീര പ്രകടനങ്ങളുടെ അകമ്പടിയോടെ ചേർന്ന ഒരു ക്ലാസ്സ്‌ ത്രില്ലെർ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top