നവാഗത സംവിധായകൻ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും അനു സിതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒപ്പം നന്ദിലത്‌ അർജുൻ എന്ന കൊമ്പനും.

‘ആന അലറലോടലറൽ’ എന്ന പേരു പോലെതന്നെ ഈ ആനച്ചിത്രത്തിൽ ഉടനീളം അർജുനന്റെ സാന്നിധ്യമുണ്ട്.

വിനീതിനും അനുസിതാരയ്ക്കുമൊപ്പം അർജുനനും അഭിനയിച്ചു തകർത്തുവെന്നു പറഞ്ഞാൽ സംവിധായകൻ എതിർക്കും

അർജുനൻ ശരിക്കും ബിഹേവ് ചെയ്യുകയായിരുന്നു. നല്ല ടൈമിങ് ഉള്ള ആർട്ട്സ്റ്റിനെപ്പോലെയാണ് രണ്ടു
ദിവസത്തിനുള്ളിൽ അർജുനൻ അഭിനയിച്ചത്.– ദിലീപ് പറഞ്ഞു….

നർമത്തിലൂടെ ആനുകാലിക സംഭവങ്ങൾ ചർച്ചചെയ്യുന്ന ഒരു ഗ്രാമീണചിത്രമാണ് ‘ആന അലറലോടലറൽ’. പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറവും നവിസ് സേവ്യറും ചേർന്നാണ് നിർമാണം.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management