നിങ്ങൾക്ക് അവാർഡ് കിട്ടും,അവളുടെ പ്രവചനം ഫലിച്ചു,മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ജയസൂര്യ.

ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.തൻറെ അവാർഡിന് പിന്നിൽ കുടുംബത്തിന്റെയും പ്രേക്ഷകരുടെയും പ്രാർഥനയുണ്ടെന്നു നടൻ ജയസൂര്യ. ‘രണ്ടുവർഷം മുൻപു എനിക്കൊരു പടത്തിന് അവാർഡുണ്ടാകുമെന്നു ധ്വനിയുണ്ടായിരുന്നു. പക്ഷേ കിട്ടിയില്ല. അപ്പോൾ മോൻ എന്റെ അടുത്തുവന്നു പറഞ്ഞു: ‘അതൊന്നും സാരമില്ലച്ഛാ.ബെസ്റ്റ് ആക്ടർ അവാർഡൊക്കെ കിട്ടിയാ ഭയങ്കര ബോറാണ്. അവാർഡ് മേടിക്കാൻ ചെന്നാൽ കിട്ടാൻ ചടങ്ങിന്റെ അവസാനംവരെ കാത്തിരിക്കേണ്ടിവരും.അതു ശരിയാടാ എന്നു ഞാനും പറഞ്ഞു. ഇത്തവണ പുരസ്കാരം കിട്ടിയ വാർത്ത വന്നപ്പോൾ അവന്റെ പ്രതികരണം ഇങ്ങനെ: ‘ബെസ്റ്റ് ആക്ടർ കിട്ടിയല്ലോ..പൊളിച്ചല്ലോ അച്ഛാ…ഞാൻ ചോദിച്ചു, ‘അല്ലെടാ അവാർഡ് മേടിക്കാൻ ചടങ്ങിന്റെ ഒടുക്കം വരെ കാത്തിരിക്കേണ്ടി വരില്ലേ?പിന്നല്ലാതെ അവസാനം വരെ ഇരുന്നാലെന്താ.ബെസ്റ്റ് ആക്ടറല്ലേ.

അപ്പോൾ നീ നേരത്തെ ഇങ്ങനെയല്ലല്ലോ പറഞ്ഞതെന്നു ചോദിച്ചപ്പോൾ മകൻ പെട്ടെന്നുപറഞ്ഞു, അതന്ന് അച്ഛനെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതല്ലേയെന്ന്. ആ നിമിഷം മോളും അവനെ പിന്തുണച്ചു. രണ്ടു മൂന്നു മാസങ്ങൾക്കു മുൻപ് ഭാര്യ ഒരു ജോടി ഡ്രസ് സമ്മാനിച്ചുകൊണ്ടു പറഞ്ഞു, ഈ ഡ്രസിട്ടുവേണം നിങ്ങളു മുഖ്യമന്ത്രിയിൽ നിന്നു നല്ല നടനുള്ള അവാർഡ് മേടിക്കേണ്ടതെന്ന്. ഞാൻ ചോദിച്ചു, അവാർഡോ.. എനിക്കോ?മേരിക്കുട്ടിക്ക് നിങ്ങൾക്ക് അവാർഡ് കിട്ടും. ഉറപ്പാണ്.അവളുടെ പ്രവചനം ഫലിച്ചു. അവളന്നു സമ്മാനിച്ചത് ഇപ്പോൾ ഞാനിട്ടിരിക്കുന്ന ഈ വെളുത്ത കുർത്തയും പൈജാമയുമായിരുന്നു. ഹർഷാരവത്തോടെയാണു ജയസൂര്യയുടെ വാക്കുകൾ സദസ്സു സ്വീകരിച്ചത്.

…………………………………………………………………………………………..

പ്രവാസികൾ നാട്ടിൽ നിന്ന് മടങ്ങുമ്പോൾ ഇരുചക്ര വാഹനങ്ങൾ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും .

Scroll to Top