മിറക്കിൾ ബേബി,വിമാനത്തിൽ യുവതിയ്ക്ക് സുഖപ്രസവം

വിമാനത്തിൽ യുവതിയ്ക്ക് സുഖപ്രസവം എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ദോഹയില്‍ നിന്ന് ഉഗാണ്ട നഗരമായ എന്റെബയിലേക്ക് ഡിസംബര്‍ അഞ്ചിന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു യുവതിയുടെ പ്രസവം.പെൺകുഞ്ഞാണ് ജനിച്ചത്. യുവ ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസറായ ഡോക്ടര്‍ ഐഷ കാതിബ് ആണ് പ്രസവം എടുത്തത്.ഐഷ തന്നെയാണ് ഈ വിവരം ട്വിറ്റെറിലൂടെ അറിയിച്ചത്. ആകാശത്തെ അത്ഭുതമെന്ന നിലയില്‍ കുഞ്ഞിന് മിറാക്കിള്‍ എന്ന് പേരു നല്‍കുകയും പിന്നീട് ഡോക്ടറുടെ പേരും കൂടി ചേര്‍ത്ത് മിറാക്കിള്‍ ഐഷ എന്ന് നാമകരണം ചെയ്യുകയുമായിരുന്നു.

ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തത് ഇങ്ങനെ, 35 ആഴ്ച ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു ഉഗാണ്ട സ്വദേശിയായ യുവതി. ‘യാത്രക്കാരില്‍ ഡോക്ടര്‍മാരായി ആരെങ്കിലുമുണ്ടോ എന്ന ഇന്റര്‍കോം വഴി ക്യാബിന്‍ ക്രൂവിന്റെ അന്നൗൺസ്‌മെന്റ് കേട്ടാണ് എല്ലാവരും വിവരം അറിഞ്ഞത്. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാ തമോ മറ്റോ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. സ്ഥലത്തെത്തിയപ്പോള്‍ വിമാനത്തിന്റെ സീറ്റില്‍ പ്രസവവേ ദന അനുഭവിച്ച് കിടക്കുന്ന യുവതിയെ കണ്ടു. തല വിമാനത്തിന്റെ ഇടനാഴിയിലേക്കും കാലുകള്‍ ജനലിനടുത്തേക്കും വെച്ച് കിടക്കുകയായിരുന്നു യുവതി. കുഞ്ഞ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് അംഗങ്ങളായ ശിശുരോഗ വിദഗ്ധനും മറ്റൊരു നഴ്‌സും സഹായത്തിനെത്തി. മിനിറ്റുകള്‍ കൊണ്ട് വിമാനത്തിന്റെ ഒരു ഭാഗം ലേബര്‍ റൂമാക്കി മാറ്റി. പിറന്നു വീണ കുഞ്ഞിനെ ശിശുരോഗ വിദഗ്ധനായ സഹയാത്രക്കാരന്‍ പരിശോധിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കുന്നു. കയ്യടിച്ചും അഭിനന്ദിച്ചും എല്ലാവരും ആ സന്തോഷവാര്‍ത്ത സ്വാഗതം ചെയ്തു.

Scroll to Top