ഒരു കയ്യിൽ പത്ത് രൂപയും മറ്റേകയ്യിൽ കോഴികുഞ്ഞും : നിശ്കളങ്കനായ ഈ കുട്ടി സഹായിക്കണമെന്ന് അപേക്ഷിച്ചു.

മനുഷ്യത്വം കുറഞ്ഞ്വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കും മാതൃകയാകുകയാണ് മിസോറമിലെ ഈ കൊച്ച്കുട്ടി.മുതിന്നവർക്ക് ചിലപ്പോൾ ഇങ്ങനൊരു മനസ് കാണിക്കാൻ ചിലപ്പോൾ തോന്നില്ലായിരിക്കും.പക്ഷെ ഈ കുട്ടി എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.സംഭവം നടന്നത് മിസോറാമിലെ ഒരു സ്ഥലത്ത് വെച്ചാണ്.കുട്ടി സൈക്കിളുമായി പുറത്ത് കളിക്കുകയായിരുന്നു.


അതിനിടയിൽ സൈക്കിളിന്റെ ടയർ ഒരു കോഴികുഞ്ഞിന്റെ ദേഹത്ത് കൂടികയറി ഇറങ്ങി.ഇത് കണ്ടതോടെ എന്ത്ചെയ്യണം എന്നറിയാതെ ഭയപ്പെട്ട് നിന്ന്പോയി ഈ പാവം പയ്യൻ.പെട്ടന്ന് കോഴികുഞ്ഞിനെയും എടുത്ത് സൈക്കിൾ പോകാൻ തുടങ്ങി.സൈക്കിൾ ചെന്ന് നിന്നത് ഹോസ്പിറ്റലിന്റെ മുൻപിൽ.

പെട്ടന്ന് കീശയിൽ നിന്നും പത്ത്രൂപയും എടുത്തിട്ട് ആശുപത്രിക്കാരോട് സഹായിക്കണം എന്ന് മാത്രം പറഞ്ഞു.ഒരു കയ്യിൽ കോഴികുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമായി നിൽക്കുന്ന ഈ കുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.50000 ത്തിലധികം പേരാണ് ഈ ഫോട്ടോ ഷെയർ ചെയ്തത്.

Scroll to Top