നടിയെ ആ ക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്കും സംഭവ വികാസങ്ങള്‍ക്കും പിന്നാലെ പ്രതികരണവുമായി ആ ക്രമണത്തിനിരയായ നടി .ഇപ്പോഴിതാ വൈറൽ ആകുന്നത് ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ്.തന്റെ ഈ 5 വർഷത്തിൽ ഉണ്ടായ അ ടിച്ചമ ർത്തപെടലും എന്നാൽ കൂട്ടായി നിന്നവരെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെട്ടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.
അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അ തിക്ര മത്തിന് ഇടയില്‍ അ ടിച്ചമര്‍ ത്തപ്പെട്ടിരിക്കുകയാണ് . കു റ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അ വഹേ ളിക്കാനും നിശബ്ദ ആകാനും ഒ റ്റപ്പെടുത്താനും, ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ശബ്ദം നി ലയ്ക്കാതെ ഇരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.നീതി പുലരാനും, തെ റ്റ് ചെയ്തവര്‍ ശി ക്ഷി ക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും , ഞാന്‍ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും .
കൂടെ നില്ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി, എന്നായിരുന്നു നടി പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. നടി അഹാന കൃഷ്ണ അടക്കം നിരവധി പേരാണ് ഇതില്‍ ലൈക് അടിച്ചു രംഗത്തുവന്നത്.