മതം ഞങ്ങൾക്കിടയിലില്ല,പ്രൊപോസലും റിജക്ഷനുമായി നടന്നു, എന്റെ മനസ്മാറ്റി, വിവാഹശേഷം ബാലയുടെ വാക്കുകൾ.

നടൻ ബാല വീണ്ടും വിവാഹിതനാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ താരത്തിന്റ വിവാഹം കഴിഞ്ഞതായാണ് പുറത്തു വന്ന വാർത്ത . കഴിഞ്ഞ ദിവസം ബാല തന്നെ വിവാഹ റിസപ്ഷനെ കുറിച്ചുള്ള വിഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബാലയുടെ വിവാഹ റിസെപ്ഷന്റെ വിഡിയോയും ഫോട്ടോയും ആണ് പുറത്തു വരുന്നത്. വധു എലിസബത്ത് ഡോക്ടറാണ്. തന്റെ പ്രിയതമയ്ക്ക് വിവാഹ ദിനത്തിൽ ഓടി കാർ സമ്മാനമായി നൽകിയതും വൈറൽ ആയിരുന്നു.ഓറഞ്ച് കളറിലുള്ള audi യാണ് സമ്മാനമായി നൽകിയത്.ഇപ്പോഴിതാ വൈറൽ ആകുന്നത് വിവാഹശേഷമുള്ള താരത്തിന്റെ വാക്കുകളാണ്. തന്റെ വിവാഹത്തെകുറിച്ച് വ്യക്തമാകുന്നു.ബാലയുടെ വാക്കുകൾ ഇങ്ങനെ, എന്നോട് ഇഷ്ടമാണെന്ന് ആദ്യം പറയുന്നത് എലിസമ്പത് ആണ്. ഞാൻ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഡോക്ടർ ആണ് വേറെ നല്ല പയ്യന്മാരെ കിട്ടും എന്നൊക്ക പറഞ്ഞു. പക്ഷെ സ്നേഹത്തിൽ നിന്നും എലിസമ്പത്ത് മാറിയില്ല.

കുറെ നാൾ പ്രൊപോസലും റിജക്ഷനുമായി നടന്നു. ഞങ്ങൾക്കിടയിൽ മതമില്ല. ആളുകൾ പറയുന്നത് ശ്രദ്ധിക്കാറുമില്ല. പലരും ചോദിച്ചു മതം മാറുന്നോ എന്നൊക്കെ. അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു . ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷന്‍ തീയതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ”അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Scroll to Top