തന്റെ പ്രിയതമയ്ക്ക് വിവാഹ ദിനത്തിൽ audi കാർ സമ്മാനമായി നൽകി ബാല.

നടൻ ബാല വീണ്ടും വിവാഹിതനാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ താരത്തിന്റ വിവാഹം കഴിഞ്ഞതായാണ് പുറത്തു വന്ന വാർത്ത . കഴിഞ്ഞ ദിവസം ബാല തന്നെ വിവാഹ റിസപ്ഷനെ കുറിച്ചുള്ള വിഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബാലയുടെ വിവാഹ റിസെപ്ഷന്റെ വിഡിയോയും ഫോട്ടോയും ആണ് പുറത്തു വരുന്നത്. വധു എലിസബത്ത് ഡോക്ടറാണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ പ്രിയതമയ്ക്ക് വിവാഹ ദിനത്തിൽ ഓടി കാർ സമ്മാനമായി നൽകി എന്നതാണ്.

കാറിന്റെ താക്കോൽ നൽകുന്നതും ഇരുവരും കാറിൽ കയറുന്ന വീഡിയോകളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ഓറഞ്ച് കളറിലുള്ള audi യാണ് സമ്മാനമായി നൽകിയത്.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .

ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷന്‍ തീയതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ”അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Scroll to Top