തലയിൽ വിഗ്ഗ് വെച്ച് ബാലയും ഭാര്യയും, കോമഡിയ്ക്ക് ചെയ്തതാണോ എന്ന സംശയവുമായി ആരാധകർ.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.

അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്.താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .രണ്ടാം വിവാഹം എലിസബതിനെയാണ് ചെയ്തത്. അതിന്റെ ഫോട്ടോസും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എലിസമ്പത്തുമായുള്ള വീഡിയോകളും എല്ലാം തന്നെ ബാല പങ്കുവെക്കാറുണ്ട് ആയിരുന്നു. എന്നാൽ ഇതൊക്കെ പെട്ടെന്ന് ഇല്ലാതായപ്പോൾ വീണ്ടും വിവാഹമോചനം ആയോ എന്നൊക്കെ ചോദ്യങ്ങൾ വന്നു.

വിവാഹമോചനത്തിന്റെ വാര്‍ത്ത പ്രചരിച്ചുവെങ്കിലും ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല.എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരുന്നു ബാല.എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്ന സന്തോഷം ബാല പ്രകടിപ്പിരിക്കുന്നത്. ബാലയുടെ കൂളിങ് ​ഗ്ലാസ് ധരിച്ച് എലിസബത്ത് ന‍ൃത്തം ചെയ്യുന്നതും വീ‍ഡിയോയിൽ കാണാം. ബാല പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

അതോടെ വിവാഹമോചനം ആയോ എന്നതിനുള്ള ഉത്തരം കിട്ടി കഴിഞ്ഞു.കഴിഞ്ഞ ദിവസം എലിസബത്ത് ജോലി ചെയുന്ന ഹോസ്പിറ്റലിൽ സർപ്രൈസ് ആയി വിളിക്കാൻ ചെന്നിരുന്നു ബാല. അതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്ന വീഡിയോ ഇരുവരും വിഗ്ഗ് വെച്ച് നിൽക്കുന്ന വീഡിയോ ആണ്.വൃത്തികേടായിട്ടുണ്ട് അല്ലേ…നിന്റെ മുടി ഇങ്ങനെ കാണിക്ക്…എന്തെങ്കിലും പറയാനുണ്ടോ.. എന്നാണ് ബാല ഭാര്യയോട് ചോദിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top