“എലിസബത്ത്, കം ഹിയർ! ഇവൾ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്, ഇത് ഞങ്ങളുടെ വിധിയാണ്” – മോന്‍സണ്‍ വിഷയത്തിൽ ബാലയുടെ പ്രതികരണമിങ്ങനെ

കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വരുന്ന വാർത്തയാണ് മോൺസൻ മാവുങ്കലിനെ കുറിച്ച്. അയാളുടെ പക്കൽ വലിയ പുരാവസ്തു ശേഖരമുണ്ട് എന്ന് പറഞ്ഞ് ധാരാളം ആളുകളെ ആയിരുന്നു പറ്റിച്ചത്. ബിസിനസ് മേഖലയിലെ പ്രമുഖരും രാഷ്ട്രീയക്കാരും സിനിമാക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് . നടൻ ബാലക്ക് ഇയാളുമായി ബന്ധമുണ്ട് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ബാല ഇ വിഷയത്തിൽ പ്രതികരിക്കുന്നതിങ്ങനെ;

മോന്‍സനുമായി തനിക്ക് യാതൊരു പണമിടപാടും ഇല്ല. മോന്‍സനുമായി ഒരു രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ തുണിയില്ലാതെ നടക്കുമെന്നും ബാല വെ ല്ലുവിളിച്ചു. മോന്‍സണ്‍ അയല്‍വാസിയാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ബാല പറഞ്ഞു. അയൽവാസിയായതിനാൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും എന്നാല്‍ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലായിരുന്നുന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.ധാരാളം ആളുകൾക്ക് കല്യാണം കഴിക്കുവാൻ സഹായം നൽകിയിട്ടുണ്ട്. അതുപോലെ ധാരാളം ആളുകളുടെ ഓപ്പറേഷന് ഇദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇതെല്ലാം താൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെ ഒരാളുമായി നല്ല ബന്ധം പുലർത്തിയത്.

ബാല മാതൃഭൂമി ന്യൂസ് ചർച്ചയിൽ പങ്കെടുത്തിരുന്നു. അറസ്റ്റിലായ വ്യക്തിയെക്കുറിച്ച് ബാലയോട് അവതാരകൻ ചോദിച്ചു. എന്നാൽ അതിന് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇപ്പോഴും അദ്ദേഹം തട്ടിപ്പുകാരൻ ആണ് എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ എന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം. ഇതിന് ബാല നൽകിയ വിചിത്രമായ മറുപടി ഇങ്ങനെയാണ് – “തമിഴിൽ അണ്ണാത്തെ എന്ന രജനികാന്ത് പടം ചെയ്തു കൊണ്ടിരിക്കുകയാണ് ഞാൻ. 240 കോടി രൂപയുടെ പടമാണ് അത്. ഞാനതിൽ വില്ലനായി അഭിനയിക്കുകയാണ്. ഞാൻ ആ കാര്യത്തിൽ ശ്രദ്ധിക്കണോ അതോ ഈ കേസിൽ ശ്രദ്ധിക്കണോ? നിങ്ങൾ തന്നെ പറയൂ” – ഇതായിരുന്നു ബാലയുടെ മറുപടി.

ഇതിനു ശേഷം ഭാര്യ എലിസബത്തിനെ അടുത്ത് വിളിച്ചിരുത്തി താരം. “എൻറെ വൈഫ് ഇവിടെ ഉണ്ട്. ഇവൾ എല്ലാം കാണുന്നുണ്ട്. ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങളുടെ വിധിയാണ്. എൻറെ അമ്മ ഇപ്പോൾ അടുത്ത മുറിയിൽ ഉണ്ട്” – ഇതൊക്കെ ആയിരുന്നു ബാലയുടെ പ്രതികരണം. ഇതിനുശേഷം ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്നു ചോദിച്ചു ബാലാ അവതാരകനോട് ഇങ്ങനെ പറഞ്ഞു – “എൻറെ കമ്മിറ്റ്മെൻറ് ദൈവത്തോട് മാത്രമാണ്. മനുഷ്യന്മാരോട് ഇല്ല”. എന്തായാലും താരത്തിൻ്റെ പ്രക ടനത്തിൽ അന്തം വിട്ടിരിക്കുകയാണ് മലയാളികൾ. ധാരാളം ആളുകളാണ് താരത്തെ വി മർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ബാല ഇടപെട്ടുവെന്ന തരത്തിൽ വാർത്തൾ പുറത്തു.അവശത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയിൽ മോൻസൺ അതിഥിയായി എത്തിയ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തന്റെ കൈവശമുണ്ടായിരുന്ന ഇസ്​ലാമിക പുരാവസ്തുക്കൾ വാങ്ങാൻ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്പനി ബന്ധപ്പെട്ടിരുന്നുവെന്ന് മോൻസൻ മാവുങ്കൽ ഈ അഭിമുഖത്തിൽ ബാലയോട് പറയുന്നുണ്ട്.

Scroll to Top