ബാലയുടെ ജീവിത സഖിയായി എലിസബത്ത് ; വിവാഹ റിസപ്ഷൻ ഫോട്ടോസ്

നടൻ ബാല വീണ്ടും വിവാഹിതനാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ താരത്തിന്റ വിവാഹം കഴിഞ്ഞതായാണ് പുറത്തു വന്ന വാർത്ത . കഴിഞ്ഞ ദിവസം ബാല തന്നെ വിവാഹ റിസപ്ഷനെ കുറിച്ചുള്ള വിഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബാലയുടെ വിവാഹ റിസെപ്ഷന്റെ വിഡിയോയും ഫോട്ടോയും ആണ് പുറത്തു വരുന്നത്. വധു എലിസബത്ത് ഡോക്ടറാണ്.

. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.

അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു . ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷന്‍ തീയതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ”അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Scroll to Top