7 വർഷമായി ഞാൻ ബാച്ചിലർ ആണ്, വിവാഹം ഉടനെ കാണും : ബാല.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .

താരത്തിനെതിരെ നിരവധി വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സൂചന നൽകിയ ബാലയുടെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മെട്രോമാറ്റിനികിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ,.7, 8 മാസങ്ങൾക്ക് മുൻപാണ് എന്റെ അച്ഛൻ മരിച്ചത് . 6, 7 വർഷമായി ഞാനിപ്പോൾ ബാച്ചിലർ ലൈഫ് ആണ് , ഒറ്റക്കാണ് ജീവിക്കുന്നത് .അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമുണ്ടായിരുന്നു “ഞാനൊരു മാര്യേജ് ചെയ്യണം എന്നുള്ളത് ” അച്ഛൻ മാത്രമല്ല , അച്ഛൻ എന്നെ സ്നേഹിക്കുന്നത് പോലെ എന്റെ ‘അമ്മ എന്നെ സ്നേഹിക്കുന്നത് പോലെ കുറെ മലയാളികൾ എന്നെ സ്നേഹിക്കുന്നുണ്ട് . തീർച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാർത്ത ഞാൻ പറയാം.

Scroll to Top