ബാലാജിയുണ്ടെങ്കില്‍ സിനിമ കോടികള്‍ നേടും; ടോവിനോ – കുറിപ്പ്

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബാലാജി ശര്‍മ.മലയാളം സിനിമക്കാര്‍ക്കിടയില്‍ പറയുന്നൊരു കാര്യമാണ് ബാലാജി ശര്‍മ്മയുണ്ടെങ്കില്‍ ചിത്രം സൂപ്പര്‍ ഹിറ്റാകും എന്ന്.പ്രമുഖ താരം ടൊവിനോയുമായുള്ള ഫോണ്‍ സംഭാഷണം വിവരിച്ച്‌ ബാലാജി തന്നെയാണ് ഇക്കാര്യം പ്രേക്ഷകര്‍ക്ക് വിവരിച്ചുനല്‍കിയത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം പങ്കുവെച്ചത് .ബാലാജിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

Tovino …. ഒരു 50 കോടി ഡീൽ , ഫോറൻസിക് തകർത്തു ആടി തിമിർത്തു മുന്നേറുമ്പോൾ അത് കണ്ടിട്ട് ടോവിയെ വിളിക്കാതിരിക്കാൻ പറ്റിയില്ല .. രണ്ടു പ്രാവശ്യം വിളിച്ചിട്ടും എടുക്കാതിരുന്നപ്പോൾ ആ ശ്രമം ഉപേക്ഷിച്ച മാത്രയിൽ അതാ ടോവി ഇങ്ങോട്ടു വിളിക്കുന്നു ! എടുത്തു അങ്ങോട്ട് നല്ല വാക്കു പറയുന്നതിന് മുൻപേ തന്നെ ടോവി ” ചേട്ടാ …. നിങ്ങള് നിങ്ങളുടെ പേര് കാത്തു …! ” ഞാൻ ” പേരോ .. എന്താ ., എങ്ങനെ ? ” ടോവി : ” ഈ പടവും 50 കോടി collect ചെയ്യാൻ സാധ്യത ഉണ്ട് ” അപ്പോൾ അന്തം വിട്ട ഞാൻ :” അതും ഞാൻ പേര് കാത്തു എന്ന് പറയുന്നതിലും തമ്മിൽ ?? ” ടോവി ചിരിച്ചു കൊണ്ട് പറഞ്ഞു ” ഒരു കാലത്തു 50 കോടിയിൽ കൂടുതൽ collect ചെയ്ത പടങ്ങളിലെ നിറ സാന്നിധ്യമായിരുന്നല്ലോ താങ്കൾ അപ്പോൾ ആ പേര് നിലനിർത്തി ” ഞാൻ ചിന്തിച്ചപ്പോൾ ശരിയാ … ദൃശ്യം മുതൽ അങ്ങോട്ട് അമർ അക്ബർ , എന്ന് നിന്റെ മൊയ്‌ദീൻ , ഒപ്പം , great father , എന്തിനു സൂപ്പർ ഹിറ്റ് ആയ മെക്സിക്കൻ അപാരത … തുടങ്ങി ഒരു പാട് ചിത്രങ്ങളിൽ ചെറിയ സാനിധ്യം എന്റെയും ഉണ്ടായിരുന്നു …

ഇപ്പോൾ ഫോറൻസിക് എന്ന പടത്തിലും ഒരു ഡോക്ടർ വേഷത്തിൽ എന്റെ സാന്നിധ്യമുണ്ട് .. മെക്സിക്കൻറെ ഷൂട്ട് നടക്കുമ്പോൾ തമാശയായി ടോവി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട് .. നിങ്ങൾ ഉള്ളത് കൊണ്ട് പടം 50 കോടി അടിച്ചാൽ എന്റെ സമയം മാറും … ശരിയാ പടം സൂപ്പർ ഹിറ്റ് ആയി ടോവി സ്റ്റാർ ആയി .. “ചേട്ടാ നിങ്ങളെന്താ ഡബ്ബ് ചെയ്യാത്തെ ? ” ടോവിയുടെ ചോദ്യം കേട്ടപ്പോൾ ചിന്തയിൽ നിന്നു ഉണർന്ന ഞാൻ ” അത് അവർ വിളിച്ചപ്പോൾ ഞാൻ തിരക്കായിരുന്നു . പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ അവർ റിലീസ് prepone ചെയ്തതിന്റെ തിരക്കിലും … ആദ്യമായിട്ടാ വേറൊരു ശബ്ദം ..പിന്നെ ചെറിയ റോൾ ആയതു കൊണ്ടാകാം .. ” ടോവി ” അപ്പോൾ ഇനിയും പേര് നിലനിർത്താൻ സാധിക്കട്ടെ ” അപ്പോൾ ഞാൻ ” അതെ ഇനി വലിയ character കിട്ടിയാലേ 50 കോടിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കു കേട്ടോ !! ” ചിരിച്ചു കൊണ്ട് ടോവി ഫോൺ കട്ട് ചെയ്തു . ടോവിനോ എന്ന മനുഷ്യൻ സിമ്പിൾ ആണ് പക്ഷെ ടോവി എന്ന ആക്ടർ powerful ആണ് . ദീർഖ വീക്ഷണമുള്ള കലാകാരനാണ് ടോവി . എന്ന് നിന്റെ മൊയ്‌ദീൻ ഷൂട്ട് ചെയുന്ന സമയത്തു ഒരുപാടു പേര് നെഗറ്റീവ്സ് പറഞ്ഞപ്പോൾ ടോവി ആത്‌മവിശ്വാസത്തോടെ പറയുന്നത് എപ്പോഴും ഓർമിക്കും ” ഇതു ഒരു നല്ല പരിപാടിയായിരിക്കും … ഒരു classy hit ആയിരിക്കും !” സംഭവം കാലം തെളിയിച്ച സത്യം .. അത് പോലെ ഒരുപാടു റോളുകൾ തേടി വന്നപ്പോഴും തനിക്കു ഇഷ്ടമല്ലാത്തതിന് no പറയാൻ ടോവി വിമുഖത കാണിച്ചിരുന്നില്ല . That is. A quality …. പിന്നെ അന്നത്തെ ടോവിക്കു ഇപ്പോഴും ഒരു മാറ്റവുമില്ല … അപ്പോൾ എല്ലാ ഭാവുകങ്ങളും …ടോവിനോ തോമസ്

Scroll to Top