മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ബാലുവും കുടുംബവും, അതിഥികളായി എത്തി ആസിഫിന്റെ ഭാര്യ സമയും കുടുംബവും.

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.താൻ അച്ഛനായ വിവരം ബാലു അറിയിച്ചിരുന്നു.എലീനയും ഇൻസ്റ്റ സ്റ്റോറിയിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചിരുന്നു.

‘ഇറ്റ്‌സ് എ ബോയ് ‘എന്നാണ് താരം കുറിച്ചത്.താനും എലീനയും അച്ഛനും അമ്മയുമായിരിക്കുന്നു എന്നും താരം കുറിച്ചു. ഒരു ആൺകുഞ്ഞിനാണ് എലീന ജന്മം നൽകിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു പറഞ്ഞിരുന്നു.നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

ഇപ്പോഴിതാ മകൻ എസക്കിലിന്റെ ഒന്നാം ജന്മ ദിനാ ഘോഷ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരും കുടും ബക്കാരും കൂടിയതായിരുന്നു ബർത്ത്ഡേ. സ്കൈ ബ്ലൂ കളർ കോമ്പിനേഷനിലാണ് ബർത്ത്ഡേ തീം ചെയ്തിരിക്കുന്നത്.ബാലുവിന്റെ അടുത്ത സുഹൃത്തുക്കൾ ആണ് ആസിഫ് അലിയും ഭാര്യ സമയും. എല്ലാ ആഘോഷങ്ങളിലും ഇവർ പങ്കുയെടുക്കാറുണ്ട്.

പതിവ് പോലെ പിറന്നാളിന്നും എത്തി. സമയും കുട്ടികളും കുടുംബത്തിനൊപ്പമാണ് ചടങ്ങിൽ എത്തിയത്. ഫോട്ടോസ് എടുക്കുന്നതും എല്ലാവരോടും സഹകരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.പരിപാടിയിലേക്ക് അതിഥികളായി വന്ന വരെല്ലാവരും കുഞ്ഞ് എസക്കിലിന് സമ്മാന പൊതികളും നൽകാൻ മറന്നിരുന്നില്ല.നിരവധി പേരാണ് കുഞ്ഞിന് ആശംസകളുമായി എത്തിയത്.

Scroll to Top