ബഷിക്ക് വേറെ കുടുംബമുണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത് ; തുറന്ന് പറഞ്ഞ് മഷൂറ !! വിഡിയോ ഏറ്റെടുത്ത് ആരാധകർ !!!

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വ്ലോഗറായ മഷൂറയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. താന്‍ വിവാഹശേഷമാണ് മുസ്‌ലിം മതം സ്വീകരിച്ചതെന്നും ബഷീര്‍ ബഷിയ്ക്ക് ഒരു കുടുംബം ഉണ്ടെന്നു പ്രണയ സമയത്ത് അറിയാമെന്നും മഷൂറ പറയുന്നു.

‘ ക്രിസ്ത്യന്‍ ആയിരുന്നു. ജനിച്ചത് ക്രിസ്ത്യന്‍ കുടുംബത്തിലാണ്. വിവാഹ ശേഷമാണ് മുസ്ലീമായത്. അത് എന്റെ ഇഷ്ടത്തിനായതാണ്, വേറെ ആരും പറഞ്ഞിട്ടില്ല വീടിന് തൊട്ടടുത്തൊരു ഉമ്മയൊക്കെയുണ്ടായിരുന്നു. അവിടെ നോമ്ബിനും പെരുന്നാളിനുമൊക്കെ പോവാറുണ്ടായിരുന്നു. ആ മതത്തിനോടൊരു ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയൊരാളെ കിട്ടുകയും ചെയ്തു.അത്ര ഇഷ്ടമല്ലാത്ത കാര്യമാണെങ്കിലും സോനു അഡജസ്റ്റ് ചെയ്യും. ഞാന്‍ അനിഷ്ടമുണ്ടെങ്കില്‍ അത് ഓപ്പണായി പറയുന്ന ആളാണ് ബഷിക്ക് വേറെ കുടുംബമുണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത്. അന്ന് എനിക്ക് സോഷ്യല്‍ മീഡിയ ഒന്നും ഇല്ലായിരുന്നു, സോനുവിന്റെ കാര്യം വേണമെങ്കില്‍ എന്നില്‍ നിന്നും മറച്ചുവെക്കാമായിരുന്നു, എന്നാല്‍ ബേബി അത് ചെയ്തില്ല. സോനുവിന്റേയും സുനുവിന്റേയും കാര്യം എന്നോട് പറഞ്ഞിരുന്നു. അതൊക്കെ അറിഞ്ഞ് തന്നെയാണ് ഞാന്‍ ഈ കുടുംബത്തിലേക്ക് വന്നത്’- മഷൂറ പറയുന്നു.

മഷൂറ നന്നായി സംസാരിക്കുകയും സോനു അത്ര സംസാരിക്കാത്ത ആളാണോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ പറയില്ല. കാരണം സോനുവിന് കമ്പനിക്ക് പറ്റിയ ആളെ കിട്ടിയാല്‍ നന്നായി സംസാരിക്കും. സോനുവിന്റെ ചില കോപ്രായങ്ങളൊക്കെ കണ്ടാല്‍ ഞാന്‍ നിലത്ത് വീണ് വരെ ചിരിച്ച് പോവാറുണ്ട്. അതൊന്നും നിങ്ങളുടെ മുന്നില്‍ കാണിക്കാന്‍ പറ്റില്ല. സോനു ഡപ്പാംകൂത്തൊക്കെ കളിക്കാറുണ്ട്. ഞാനും ബേബിയും ഇതേഴ് തമിഴത്തിയാണ് എന്ന മട്ടില്‍ നോക്കി നില്‍ക്കുകയായിരുന്നു. ഒരു വൈബ് കിട്ടിയാല്‍ ഞാന്‍ സംസാരിക്കുമെന്നായിരുന്നു സുഹാന പറഞ്ഞത്.

Scroll to Top