വായിലൂടെയാണ് സൈഗു വാവ ശ്വാസം എടുക്കുന്നത്, കാണുമ്പോൾ ഭ യമാകും, സർജറി ഉടൻ വേണം : ബഷീർ ബഷി.

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വി മർശനങ്ങൾ ഉയർന്നിരുന്നു.

ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇപ്പോഴിത വൈറൽ ആകുന്നത് മഷൂറയുടെ വീഡിയോ ആണ്.മകൻ സൈഗുവിന് മൂക്കിന് സർജറി വേണ്ടി വരുന്ന സാഹചര്യം പറയുകയാണ് വീഡിയോയിലൂടെ.ബഷീർ വീഡിയോയിലൂടെ പറയുന്നത് ഇങ്ങനെ,

സൈഗുവിന് ഉറങ്ങുമ്പോള്‍ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസില്‍ ആണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മൂക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോള്‍‌ അവന് അഞ്ച് വയസുണ്ട്. അന്ന് ഡോക്ടര്‍ പറഞ്ഞത് സാധാരണ കുട്ടികളില്‍ മരുന്നൊഴിച്ച്‌ കഴിയുമ്പോള്‍ തനിയെ മാറും എന്നാണ്.

സൈഗുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളര്‍ന്ന് രാത്രികളില്‍ ശ്വാസം കിട്ടാന്‍ അവന്‍ വി ഷമിക്കുന്ന അവസ്ഥയാണ്. വായില്‍ കൂടെയാണ് അവന്‍ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോള്‍ നമുക്ക് ഭ യമാകും. നിങ്ങള്‍ എല്ലാവരും അവന് വേണ്ടി പ്രാര്‍ഥിക്കണം

Scroll to Top