‘ബിബി’യിലെ ആദ്യ വനിത വിജയി ആകുമോ ദിൽഷ ?? ഇനി മണിക്കൂറുകൾ മാത്രം ബാക്കി !!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന , വിനോദ പരിപാടികളിലെ വമ്പൻ ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയകരമായി മുന്നോട്ട് പോകുകയാണ്.17 മത്സരര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ ആരംഭിച്ചത്.ഷോയിൽ നടക്കുന്ന ടാസ്ക്കുകളും എല്ലാം തന്നെ കൂടുതൽ താല്പര്യം ഉണ്ടാകുന്ന ഒന്നാണ്. എന്നാൽ ഷോയിൽ പ്രേക്ഷകർക്ക്‌ ഇഷ്ടമല്ലാത്ത രീതിയിലുള്ള സംഭാഷഞങ്ങളും ഇടപെടലുകളും ഉണ്ടാകാറുണ്ട്. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ മത്സരം ഇപ്പോള്‍ അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ കപ്പ് ആരെടുക്കുമെന്ന് അറിയാനിനി ബാക്കിയുള്ളത് മണിക്കൂറുകള്‍ മാത്രമാണ്. ആറ് പേരാണ് ഇപ്പോള്‍ മത്സരത്തില്‍ അവശേഷിക്കുന്നത്.ബിഗ് ബോസ്സീ സൺ നാല് ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഫൈനൽ സിക്സിൽ ഇത്തവണ മൂന്ന് വനിതകളാണ് ഏറ്റുമുട്ടുന്നത്. ഷോ ആരംഭിച്ചപ്പോൾ മുതൽ ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ചയായ പേരാണ് ദിൽഷയുടേത്. ഡോക്ടർ റോബിന്റെ പേരിനോടൊപ്പമായിരുന്നു ആദ്യം ദിൽഷയും ഇടംപിടിച്ചത്.ഇത്തവണ ദിൽഷ-റോബിൻ-ബ്ലെസ്ലി പ്രണയമാണ് ചർച്ചയായത്. ആദ്യം ദിൽഷയോട് പ്രണയാഭ്യർഥന നടത്തിയത് ബ്ലെസ്ലിയാണ്.

തനിക്കൊരു ക്രഷ് തോന്നി എന്നാണ് ബ്ലെസ്ലി ദിൽഷയോട് പറഞ്ഞത്. എന്നാൽ, ഇതുകേട്ട ദിൽഷയുടെ പ്രതികരണം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു അനുജനെ പോലെയാണ് ബ്ലെസ്ലിയെ കണ്ടതെന്നാണ് ദിൽഷ പ്രണയാഭ്യർത്ഥനയ്ക്ക് പിന്നാലെ വ്യക്തമാക്കിയത്. ദിൽഷ – ബ്ലെസ്ലി വിഷയത്തിന് ശേഷം കുറച്ചു നാൾ കഴിഞ്ഞ് സമൂഹ മാധ്യമത്തിൽ വീണ്ടും ചർച്ചകൾ തുടങ്ങി. ഡോ. റോബിന് നായിക ദിൽഷയോട് പ്രത്യേക പരിഗണന ഉണ്ടോ എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നത്. ഇത് യാഥാർത്ഥ്യമാക്കി കൊണ്ട് ദിൽഷയോട് റോബിൻ പ്രണയം പറയുകയും ചെയ്തു. എന്നാൽ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് എന്നാണ് ദിൽഷ പറഞ്ഞത്. ശേഷം ത്രികോണ പ്രണയം ഷോയിൽ ചർച്ചയായി. തന്റെ പ്രിയ സുഹൃത്ത് പുറത്ത് പോകാൻ കാരണക്കാരനായ റിയാസിനോട് പരസ്യമായി തന്നെ കൊമ്പുകോർത്ത ദിൽഷയെ ഷോയിൽ കാണാനായി.

പലപ്പോഴും ദിൽഷയെ ചൊടിപ്പിക്കാൻ റിയാസ് റോബിനെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുമായിരുന്നു. ഇത് ദിൽഷയിൽ റിയാസിനോടുള്ള വൻ കലിപ്പിനാണ് വഴിവച്ചത്. ഫൈനലിൽ എത്തിയ മത്സരാർത്ഥികളിൽ വിജയ സാധ്യതയേറെയുള്ള ആളാണ് ദിൽഷ പ്രസന്നൻ. എല്ലാ ടാസ്കുകളിലും തന്റെ മാക്സിമം എഫർട്ട് എടുത്ത് കളിക്കുകയും, നിലപാടുകൾ തുറന്നുപറയുകയും ചെയ്ത താരം വിന്നറാകണമെന്ന് ഒട്ടേറെ പേർ ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷേ ദിൽഷ വിജയിക്കുകയാണെങ്കിൽ, ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ വനിതാ ജേതാവാകും ദിൽഷ. ആരാകും ടൈറ്റിൽ വിന്നറാകുകയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Scroll to Top