ഭാവനയെ വേദനിപ്പിക്കാൻ ശ്രമിച്ചവർക്ക് അമളി പറ്റിയെന്ന് മനസിലായി, ഒന്നിനെയും കൂസാതെയുള്ള ആ ചിരി : വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,രഞ്ജിത്ത് എഴുതിയ നരസിംഹം എന്ന സിനിമയുടെ ക്ലൈമാക്സ് ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ളതാണ്. വെള്ളമടിച്ച് വീട്ടിൽ വന്ന് കയറുമ്പോൾ ചുമ്മാ തൊഴിക്കാനുള്ള ഒരു വസ്തുവാണ് ഭാര്യ എന്ന ഡയലോഗ് പരിപൂർണ്ണമായും സ്ത്രീവിരുദ്ധമാണ്. നരസിംഹം റിലീസായിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനച്ചടങ്ങിൽ അതിഥിയായി എത്തിയ ഭാവനയെ രഞ്ജിത്ത് ‘പോരാട്ടത്തിൻ്റെ പ്രതീകം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇതാണ് കാലത്തിൻ്റെ കാവ്യനീതി! സൂപ്പർ താരങ്ങളുടെ മാസ് സിനിമകൾക്ക് തിയേറ്ററുകളിൽ കിട്ടുന്ന വരവേൽപ്പ് നമ്മൾ കണ്ടിട്ടുണ്ട്. ഇഷ്ടതാരത്തെ സ്ക്രീനിൽ കാണുമ്പോഴേയ്ക്കും ആരാധകർ ആർത്തുവിളിക്കും. കൈയ്യടികളും വിസിൽ മുഴക്കങ്ങളും ഉയരും. വർണ്ണക്കടലാസുകൾ പാറിപ്പറക്കും.

അതിനെല്ലാം തയ്യാറെടുത്തുതന്നെയാണ് ആരാധകർ സിനിമ കാണാൻ പോവുന്നത്. ഭാവനയ്ക്ക് ഫാൻസ് അസോസിയേഷനില്ല. ഐ.എഫ്.എഫ്.കെയുടെ വേദിയിൽ ഭാവന എത്തിച്ചേരുമെന്ന കാര്യം മാദ്ധ്യമങ്ങൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നിട്ടും അവർ കടന്നുവന്നപ്പോൾ കാതടപ്പിക്കുന്ന ഹർഷാരവങ്ങളാണ് ഉയർന്നത്! ആ കൈയ്യടികൾ നൂറുശതമാനം സ്വഭാവികമാണ്. ശരിക്കും ഉള്ളിൽനിന്ന് വന്നവയാണ്. Spontaneous എന്ന് ഇംഗ്ലിഷിൽ പറയാം. അതുകൊണ്ടുതന്നെ ഏറെ മധുരതരവുമാണ്! റേ പ് ചെയ്യപ്പെട്ട സ്ത്രീകൾ ജീവനൊ ടുക്കണം എന്ന പൊതുബോധം സൃഷ്ടിച്ചത് പഴയകാല മലയാള സിനിമകളാണ്. ആധുനിക ചലച്ചിത്ര പ്രവർത്തകർ ആ വി ഡ്ഢിച്ചിന്തയുടെ ശ വപ്പെട്ടി നിർമ്മിച്ചിട്ടുണ്ട്. അതിന്മേലുള്ള അവസാനത്തെ ആണിയാണ് ഭാവനയുടെ നിൽപ്പും ഒന്നിനെയും കൂസാത്ത ആ ചിരിയും! സ്ത്രീകളോട് നാം ഒരുപാട് നീ തികേടുകൾ കാണിച്ചിട്ടില്ലേ? പൊതുസ്ഥലങ്ങളിൽ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ ഇന്നും സ്തീകൾക്ക് ഭ യമായിരിക്കും.

ഒരു തോണ്ടലോ തുറിച്ചുനോട്ടമോ എപ്പോൾ വേണമെങ്കിലും കടന്നുവരാമല്ലോ. വീടിനകത്തുപോലും അവൾ സുരക്ഷിതയല്ല. ആക്രമിക്കപ്പെടുന്ന സ്ത്രീകൾ സ്ഥലപ്പേരുകളാൽ അറിയപ്പെട്ടു. കിളിരൂർ പെൺകുട്ടി, കവിയൂർ പെൺകുട്ടി തുടങ്ങിയ വാക്കുകൾ നമുക്ക് പരിചിതമായി. ഒരു തെറ്റും ചെയ്യാത്ത സാധുക്കൾക്ക് വ്യക്തിത്വം നഷ്ടമായി. ഭാവന ഇങ്ങനെ ചിരിച്ചുനിൽക്കുമ്പോൾ അവർ കൂടിയാണ് വിജയിക്കുന്നത്. ഭാവനയെ വേദനിപ്പിക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ അമളി മനസ്സിലായിട്ടുണ്ടാകും. ഒരു ക്രിമിനൽ പ്രവൃത്തിയിലൂടെ ഭാവനയുടെ വായ മൂടിക്കെട്ടാമെന്നാണ് ധരിച്ചത്. പക്ഷേ അവർ സ്ത്രീകൾക്കുവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു! ഭാവനയെ വേദികളിൽനിന്ന് നിഷ്കാസനം ചെയ്യാം എന്നാണ് കിനാവുകണ്ടത്. ഇപ്പോൾ ഏറ്റവും അഭിമാനകരമായ സ്റ്റേജുകൾ ഭാവനയ്ക്ക് ലഭിക്കുന്നു!

ഭാവന മലയാളസിനിമയിൽനിന്ന് അപ്രത്യക്ഷയാകും എന്ന് വിചാരിച്ചവരുടെ നെഞ്ചില്‍ ച വിട്ടി അവർ തിരിച്ചുവന്നിട്ടുണ്ട്! ഭാവനയുടെ എൻട്രിയും ആ കൊച്ചുപ്രസംഗവും… അമൂല്യമാണ് അവ. അതിൻ്റെ വിഡിയോ നാം സൂക്ഷിച്ചുവെയ്ക്കണം. തോ റ്റുപോയി എന്ന് കരുതുമ്പോൾ ധൈര്യം ആർജ്ജിക്കാൻ… വി ക്റ്റിം ബ്ലേ മിങ്ങ് നടത്തുന്നവരുടെ കരണം പുകച്ചൊരു അടി കൊടുക്കാൻ… ഇ രയല്ല,അതിജീവിതയാണ് ശരിയായ പ്രയോഗം എന്ന് തിരിച്ചറിയാൻ… ഇനിയും അനേകായിരം പെൺകുട്ടികൾക്ക് വെളിച്ചം പകരാൻ… ഇക്കാലത്ത് മോട്ടിവേഷൻ വിഡിയോകൾ ഒരുപാട് ലഭ്യമാണ്. പക്ഷേ ഭാവനയുടെ ഈ പ്രസ്താവനയോളം വരില്ല ഒന്നും- ”പൊരുതുന്ന എല്ലാ സ്ത്രീകൾക്കും എൻ്റെ ആശംസകൾ…!”

FACEBOOK POST

Scroll to Top