‘ഒരുപാട് നേരം ചിന്തിച്ചെങ്കിലും ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല’: സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കില്‍ ഭാവന

മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ നടി ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. 2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.

തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരെയും ഭാവന സ്വന്തമാക്കിയിട്ടുണ്ട്. “ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്” എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടും വരുന്നത്.ഷറഫുദ്ദീനാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും എത്താറുണ്ട്.

ഇപ്പോഴിതാ സ്റ്റൈലിഷ് ആൻഡ് സിംപിൾ ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാവന. ‘ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല, അതിനാൽ നല്ലൊരു വെള്ളിയാഴ്ച ആശംസിക്കുന്നു’ എന്ന കുറിപ്പോടെയാണ് ജീൻസും ടോപ്പും അണിഞ്ഞുള്ള പുതിയ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

Scroll to Top