ഐ ലവ് യു ; ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജുവാര്യരുടെ ഫേസ്ബുക് പോസ്റ്റ്.

മലയാള സിനിമയിലെ ഒരുപാട് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്‌ കീഴടക്കിയ നടിയാണ് ഭാവന. ഭാവനയുടെ പിറന്നാൾ ആണ് ഇന്ന്.സിനിമ താരങ്ങളും പ്രേക്ഷകരുമൊക്കെ ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്.സോഷ്യൽ മീഡിയയിലൂടെ ഏറെ വിഷസ് ആണ് താരത്തിന് ലഭിക്കുന്നത്.സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഫേസ്ബുക് പോസ്റ്റാണ്.ഭാവനയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്ക് വെച്ചാണ് നടിയുടെ പോസ്റ്റ്.

പ്രിയപെട്ടവൾക്ക് പിറന്നാൾ ആശംസകൾ.എനിക്കറിയാം നിനക്കറിയാം എനിക്ക് നിന്നെ ഇഷ്ടമാണെന്ന് എന്ന വാചകത്തോട് കൂടിയാണ് പോസ്റ്റ് ചെയ്തത്.കന്നഡ നിർമാതാവായ നവീനുമായുള്ള വിവാഹ ശേഷം ബംഗളൂരുവിൽ സ്ഥിരതാമസത്തിലായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം 96ന്റെ കന്നഡ റിമേക്കായ 99നിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. പ്രീതം ഗബ്ബി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത നടൻ ഗണേഷാണ് നായകൻ.

FACEBOOK POST