ഷെയ്ഡ്‌സ് ഓഫ് ഗ്രീൻ ആൻഡ് ഹോപ്; പച്ച അനാർക്കലിയിൽ തിളങ്ങി ഭാവന !!! ഫോട്ടോസ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന.സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്.ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.



വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് ഭാവന.നിര്‍മാതാവായ നവീനൊത്തുള്ള വിവാഹ ശേഷം താരം വളരെ അപൂർവമായി മാത്രമേ അഭിനയിച്ചിരുന്നുള്ളു. സൈബര്‍ ഇടങ്ങളില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഭാവനയുടെ പുതിയ ചിത്രങ്ങളാണ്. ഇപ്പോഴിതാ പച്ച സതിളങ്ങി ഭാവനൽവാറിൽ അതിമനോഹരിയായി തിളങ്ങി ഭാവന. അനാർക്കലിയിലുള്ള ഭാവനയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.



‘ഷെയ്ഡ്സ് ഓഫ് ഗ്രീൻ, ഷെയ്ഡ്സ് ഓഫ് ഹോപ്’ എന്നാണു ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.പച്ച നിറത്തിന്റെ മനോഹാരിതയിൽ ഗോൾഡൻ അലങ്കാരങ്ങളുടെ പ്രൗഢി നിറയുന്ന അനാർക്കലി ഭാവനയെ സുന്ദരിയാക്കുന്നു. ഷീർ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. ജീൻ മാരി ആണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്.

Scroll to Top