തിരിച്ചു വരവിനായുള്ള പോരാട്ടം, പഞ്ച് ചെയ്ത് ഭാവന, വൈറലായി പുതിയ സിനിമയുടെ ടീസർ.

മലയാളസിനിമ താരം ഭാവന ഒരു ശക്തമായ തിരിച്ചു വരവിനായുള്ള തയ്യാറെടുപ്പിലാണ്.പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള ഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഹ്രസ്വചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ഭാവന എത്തുന്നത്.ദ സര്‍വൈവല്‍ എന്ന ചിത്രത്തിലാണ് താരം എത്തുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ എസ്.എന്‍. രജീഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണിത്.മൈക്രോ ചെക്ക് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.ഇതിന്റെ ടീസർ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ടീസറിൽ താരം പഞ്ച് ചെയുന്ന സീൻ ആണ് ഉള്ളത്.

കൂടാതെ അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആശയം ആണ് ടീസറിൽ പറയുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. താരത്തിന്റെ തിരിച്ചു വരവിനായുള്ള സന്തോഷത്തിലാണ് ആരാധകർ.

Scroll to Top