മമ്മൂക്കയുടെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രമായ ബിലാൽ വീണ്ടും എത്തുന്നുഎന്നറിഞ്ഞത് മുതൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബി യുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് സംവിധായകൻ അമൽ നീരദ് തന്നെയാണ് വെളിപ്പെടുത്തിയത്.അടുത്തവർഷം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.

ഫാൻസ് മാത്രമല്ല സിനിമ മേഖലയിൽ നിന്നും ആളുകൾ ഇൗ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നു. രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്.

2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ്‌ ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ്‌ ചിത്രങ്ങളോട്‌ കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കത്തിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌.

Big B -2 (2018) Bilal Offcial Teaser FanMade

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management