ബിജു മേനോനും മകനും വീട്ടുജോലിയിൽ,ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത.

കൊറോണ ലോകമെങ്ങും പകരുന്ന ഈ അവസ്ഥയിൽ എന്ത് വേണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.എല്ലാ പ്രവർത്തനങ്ങളും താളം തെറ്റികിടക്കുകയാണ്.സിനിമയുടെ ഷൂട്ടിങ്ങുകളും മറ്റ് പൊതുചടങ്ങുകളും നിർത്തി വെച്ചിരിക്കുകയാണ്.ഈ അവസ്ഥയിൽ വീട്ടിൽ ഇരിക്കുകയും ശുചിത്വത്തോടെ മുന്നോട്ട് പോകുകയും വേണമെന്നാണ് നിർദ്ദേശങ്ങൾ.ഓരോ ജീവനും വിലപ്പെട്ടതാണ്.അതുകൊണ്ട് തന്നെ ഇതെല്ലാം പാലിക്കേണ്ടത് നമ്മുടെ ചുമതലയാണ്.


ഇപ്പോഴിതാ വൈറലാകുന്നത് സംയുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.ഷൂട്ടിങ് എല്ലാം നിർത്തിവെച്ചതോടെ വീട്ടിൽ ഇരിക്കുന്ന ബിജു മേനോൻ വീട്ടുജോലികളിലേക്ക് ഏർപെടുകയാണ്.ജോലികൾ ചെയ്യുന്ന ബിജു മേനോന്റെയും മകന്‍ ദക്ഷിന്റെയും ചിത്രങ്ങള്‍ പങ്കുവച്ച് സംയുക്ത വർമ.അച്ഛനും മകനും ചേര്‍ന്ന് വീടിനു പുറത്തുള്ള ചെടിച്ചട്ടികള്‍ പെയിന്റ ് ചെയ്യുന്നതും ചിത്രത്തിൽ കാണാം. ‘വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ’ എന്നും ചിത്രങ്ങളോടൊപ്പം താരം കുറിച്ചിരിക്കുന്നു.നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തുന്നത്

Scroll to Top