‘സാമൂഹ്യഅകലവും മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫെക്ട് ഓക്കെ’, ‘അമ്മ’ക്കെതിരെ ബിന്ദു കൃഷ്ണ

കഴിഞ്ഞ ദിവസമായിരുന്നു ‘അമ്മ’യുടെ യോഗം നടന്നത്. താരങ്ങളെല്ലാം ഒത്തുകൂടിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘അമ്മ’ ആസ്ഥാനത്ത് നടന്ന ചലച്ചിത്ര താരങ്ങളുടെ ഒത്തുകൂടലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു കൃഷ്ണ നിലപാട് വ്യക്തമാക്കിയത്. കുടുബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് പിഴയാണ് ലഭിക്കുന്നതെന്ന് താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് ബിന്ദു കൃഷ്ണ പറഞ്ഞു.ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ…
കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…മച്ചാനത് പോരെ…- ബിന്ദു കുറിച്ചു.

Scroll to Top