ഒരു വണ്ടിഭ്രാന്തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥ,ബിനീഷ് ബാസ്റ്റിൻ താൻ കാർ സ്വന്തമാക്കിയതിനെകുറിച്ച് പറയുന്നു.

ഒരു വണ്ടിഭ്രാന്തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥ.കഷ്ടപ്പാടിലൂടെ ജീവിത വിജയം കൈവരിച്ച കഥ.സിനിമയുടെ വിശാലമായലോകത്ത്‌ പറന്നുയരുന്ന നമ്മുടെ സ്വന്തം വണ്ടിഭ്രാന്തൻ ബിനീഷ്‌ മച്ചാന്റെ കഥ.ഒരു വണ്ടിഭ്രാന്തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥ.കഷ്ടപ്പാടിലൂടെ ജീവിത വിജയം കൈവരിച്ച കഥ.സിനിമയുടെ വിശാലമായലോകത്ത്‌ പറന്നുയരുന്ന നമ്മുടെ സ്വന്തം വണ്ടിഭ്രാന്തൻ ബിനീഷ്‌ മച്ചാൻ പറയുകയാണ് പുതിയ കാർ ഹ്യുണ്ടായി ഇയോൺ എടുത്തതിന് പിന്നിലെ കഥകൾ.ബിനീഷിന്റെ ആദ്യആഗ്രഹം പാവപ്പെട്ടവന്റെ വാഹനമായ സൈക്കിൾ ആയിരുന്നു.പഠിക്കുന്ന സമയങ്ങളിൽ കൂട്ടുകാരെ നിന്ന് വാങ്ങി ഓടിച്ചിട്ടുണ്ട്.പത്താം ക്ലാസ്സ് വക്കേഷനിലാണ് സൈക്കിൾ സെക്കന്റ് ഹാൻഡായി വാങ്ങുന്നത്.അന്നത്തെ കാലത്ത് സൈക്കിൾ ഉണ്ടെന്ന് പറഞ്ഞാൽ അതൊരു മതിപ്പ് തന്നെയായിരുന്നു.പിന്നീട് വളർന്നപ്പോൾ ആഗ്രഹങ്ങളും വലുതായി.ടൈൽസിന്റെ പണിക്കാണ് ബിനീഷ് പോയികൊണ്ടിരുന്നത്.

അങ്ങേനെയാണ് ആഗ്രഹം പോലെ ടുവീലർ വാങ്ങുന്നത്.പൾസർ വാങ്ങി,അതും സെക്കന്റ് ഹാൻഡ് ആയിരുന്നു. ആദ്യസമയങ്ങളിൽ ലൊക്കേഷനിൽ പോയികൊണ്ടിരുന്നത് ബസ്സിലായിരുന്നു.അന്നും ചെറുതും വലുതുമായി നാല്പതോളം വേഷങ്ങൾ ചെയ്തു.പൾസർ വാങ്ങിയതോടെ ലൊക്കേഷനിൽ അതിൽ പോകാൻ തുടങ്ങി.ബസ്സിൽ ഒക്കെ പോകുമ്പോൾ തനിക്ക് എന്ത് കൊണ്ട് ഫോർവീലർ വാഹനങ്ങൾ വാങ്ങിക്കൂടെ എന്ന ചിന്ത വന്നു.ജീവിത കാലം മുഴുവൻ പണിയെടുത്താലും ആ ആഗ്രഹം സാധ്യമാക്കാൻ പറ്റില്ല എന്നാണ് ബിനീഷ് കരുതിയത്.പെട്ടന്നാണ് ജീവ്ത്തിലും കരിയറിലും ഒരു ബ്രെക്ക് വന്നത്.വിജയ് നായകനായ തെറി എന്ന സിനിമയിലെ വില്ലൻ വേഷമാണ് അതിന് കാരണമായത്.ജീവിതത്തിലെ ടേൺണിങ് പോയിന്റ് അതാണ്.അതിന് ശേഷം കിട്ടിയ അറുപതോളം ഉത്‌ഘാടനത്തിൽ നിന്നാണ് ഇയോൺ കാർ വാങ്ങുന്നത്.അതുകൊണ്ട് തന്നെ വിജയ് സാറിനെയും ഫാന്സിനെയും പെരുത്ത് ഇഷ്ടമാണെന്ന് ബിനീഷ് പറയുന്നു.വീഡിയോ കാണാം.

Scroll to Top