ബംഗാളിലും രാജസ്ഥാനിലും കർണാടകത്തിലും ബിജെപി മുന്നിൽ.

രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണൽ എന്‍ഡിഎ 32 സീറ്റില്‍ മുന്നേറുമ്പോള്‍ യുപിഎ 16 സീറ്റിലാണ് മുന്നില്‍. ബംഗാളിലും രാജസ്ഥാനിലും കര്‍ണാടകത്തിലും എന്‍ഡിഎ മുന്നിലാണ്. മഹാരാഷ്ട്രയില്‍ 7 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം പ്രകടമായി.272 സീറ്റ് കിട്ടുന്ന മുന്നണിയാണ് കേന്ദ്രത്തിലേക്ക് സ്ഥാനം പിടിക്കുന്നത്.സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ മോക്ക് വോട്ട് മാറ്റാൻ വിട്ട്പോയതിനാൽ അവിടെയും പ്രത്യേകമായി വോട്ടെണ്ണൽ നടത്തും.വോട്ട് എണ്ണുന്ന റൂമിൽ കേരളപൊലീസിന് പ്രവേശനമില്ല.12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണി തീരും.ഒരു അസംബ്ലി മണ്ഡലത്തിലെ വിവിപ്പാറ്റ് രസീതുകളാണ് ഒത്തുനോക്കുക.പോസ്റ്റൽ വോട്ടുകൾ 16.49 ലക്ഷം ആണ് ഉള്ളത്.രാജ്യത്തിൽ 542 മണ്ഡലങ്ങളിലാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.ജനങ്ങൾ എല്ലാം ഉറ്റുനോക്കുന്ന ഫലപ്രഖ്യാപനമാണ് ഈ ഫലപ്രഖ്യാപനം.

Scroll to Top