ബ്ലെസ്ലി- ദില്‍ഷ പ്രണയം ; ഞാന്‍ അവനെയൊരു കുട്ടി അനിയനായിട്ടാണ് കാണുന്നത് : ദിൽഷ

ബിഗ്ബോസ് വിന്നർ ആരാണെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ദിൽഷ,ബ്ലേസ്‌ലി , ധന്യ, റിയാസ്, ലക്ഷ്മി പ്രിയ, സൂരജ് എന്നിവരാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. എല്ലാവരും തന്നെ മികച്ച പ്രതികരണം ആണ് കാഴ്ച്ച വെക്കുന്നത്.ഇത്തവണയും ബിഗ് ബോസില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ബ്ലെസ്സിലേക്ക് ദില്‍ഷയോടുള്ള പ്രണയം. ഗെയിമിന്റെ ഭാഗമായിട്ടാണ് ബ്ലെസ്ലി ദില്‍ഷയോട് പ്രണയാ അഭ്യര്‍ത്ഥന നടത്തിയത് എന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ അങ്ങനെയല്ല എന്നും പുറത്തുവന്ന ശേഷം താന്‍ വീട്ടില്‍ പോയി പെണ്ണ് ചോദിക്കും എന്നായിരുന്നു ബ്ലസി മറുപടി നല്‍കിയത്. എന്നാല്‍ തനിക്ക് അങ്ങനെയൊന്നുമില്ല എന്നും തന്നെ ഒരു സഹോദരന്‍ ആയിട്ട് മാത്രമാണ് കണ്ടിരുന്നത് എന്നും ദില്‍ഷ പറഞ്ഞിരുന്നു.ഞാന്‍ അവനോട് സ്‌ട്രോങ്ങ് ആയി പറയണമായിരുന്നു. ഇന്നലെ ഇവരൊക്കെ പറഞ്ഞപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. ഞാന്‍ അവന്റെ അടുത്ത് സ്‌ട്രോങ്ങ് ആയി പറയാമായിരുന്നു. ഞാന്‍ അത് ചെയ്തില്ല. ഞാന്‍ എന്റെ ഭാഗത്ത് കൂടിയേ നോക്കിയുള്ളൂ. ഞാന്‍ അവനെ ഒരു കുട്ടി അനിയന്‍ ആയിട്ടാണ് കാണുന്നത് ദില്‍ഷ പറഞ്ഞു.

Scroll to Top