സഞ്ചാരികളെ ഭീതിയിലാഴ്ത്തി ബോട്ടിന്റെ അടിയില്‍ തിമിംഗലം. വായ തുറന്ന് വെ്ച്ച് 50 മിനുറ്റോളമാണ് തിമിംഗലം ബോട്ടിനടിയിലൂടെ സഞ്ചരിച്ചത്. സഞ്ചാരികളെ ഭയപ്പെടുത്തി ബോട്ടിനെ ഏറെ നേരം പിന്‍തുടര്‍ന്ന തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.സാധാരണയായി ഭക്ഷണം തേടിയാണ് ഇത്തരം തിമിംഗലങ്ങള്‍ ഈ രീതിയില്‍ നേര്‍ രേഖയിലൂടെ സഞ്ചരിക്കാറുളളതെന്നും അതിനാല്‍ തങ്ങള്‍ ഏറെ ഭയപ്പെട്ടുവെന്നും യാത്രക്കാര്‍ പറയുന്നു.

ഓസ്‌ട്രേലിയയിലാണ് ഈ അപൂര്‍വ്വമായ സംഭവം നടന്നത്. വായ ഭാഗം തുറന്ന തിമിംഗലം ബോട്ടിനെ അനുഗമിച്ച് ഏറെ നേരം സഞ്ചരിച്ചുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ടോം കാനന്‍ എന്ന ഫോട്ടോഗ്രാഫര്‍ പറയുന്നു. തിമിംഗലം ബോട്ടിന്റെ കൂടെ സഞ്ചിരിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഉടന്‍ തന്നെ ടോം വെള്ളത്തിലേക്ക് എടുത്തു ചാടി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തിമിംഗലം അക്രമകാരിയല്ലെന്നും ബോട്ടിന് യാതൊരു വിധത്തിലുള്ള കേടുപാടും വരുത്തിയില്ലെന്നും ടോം പറയുന്നു.

വായ തുറന്ന് വെട്ടതിനാല്‍ ബോട്ടിനോ സഞ്ചാരികള്‍ക്കോ അപകടം പിണയാന്‍ സാധ്യതയുണ്ടെന്ന് കരുതിയെന്നും എന്നാല്‍ സൗമ്യനായി നീങ്ങിയ തിമിംഗലത്തിന്റെ രീതി തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management