ബോച്ചേ ആട് ഡിങ്കോൾഫി, പിറന്നാളിന് സ്വന്തം കൈകൊണ്ട് ആടിനെ കറി വെച്ച് അനാഥർക്ക് നൽകി ബോബി ചെമ്മണൂർ.

ബോബി ചെമ്മണ്ണൂർ എന്ന വ്യവസായിയെ അറിയാത്തവരായി മലയാളകരയിൽ ആരും തന്നെ കാണില്ല.സ്വർണ്ണ വ്യപരമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ്. കൂടാതെ ഇദ്ദേഹം സാമൂഹ്യ പ്രവർത്തങ്ങളിലും സജീവമാണ്.ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇദ്ദേഹം നടത്തി വരുന്നതാണ്.ഒരിടയ്ക്ക് ഇദ്ദേഹത്തെപറ്റി വാർത്തയായത് രക്‌തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടി റെക്കോർഡും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ബോബി ചെമ്മണ്ണൂരിന് ആരാധകർ ഏറെയാണ്.ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സജീവമായി നിൽക്കുന്ന വ്യക്തിയാണ് ബോച്ചേ എന്ന വിളിക്കുന്ന ബോബി ചെമ്മനൂർ.അദ്ദേഹത്തിന്റെ പല ഇന്റർവ്യൂകളും ട്രോളന്മാർക്ക് വലിയ ഇഷ്ടമാണ് .സാമൂഹിക മാധ്യമങ്ങളിൽ നിരവധി ട്രോളുകൾ ദിവസവും ബോചെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ബോബി ചെമ്മണ്ണൂർ എന്ന ബ്രാൻഡ് കേരളത്തിൽ ഇത്രയും പ്രസിദ്ധിനേടാനുള്ള കാരണം ഈ ട്രോളുകൾ തന്നെയാണ് .

തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.തന്റെ പിറന്നാളിന് പാവപെട്ടവർക്കായി ആടിനെ സ്വന്തം കൈ കൊണ്ട് കറി ഉണ്ടാക്കി നൽകുന്നു. സാധാരണ ഫുഡ്‌ പുറത്ത് നിന്ന് വാങ്ങിയാണ് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഒക്കെ നൽകുന്നത്. ഈ പ്രാവശ്യം അത് മാറ്റി പിടിച്ചു. കൂടാതെ എല്ലാവർക്കൊപ്പവും കേക്കും മുറിക്കുന്നു. ഈ കറിയ്ക്കു പേര് നൽകിയിരിക്കുന്നത് ബോച്ചേ ആട് ഡിങ്കോൾഫി എന്നാണ്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top