തൃശ്ശൂർ പൂരത്തിന് രൂപമാറ്റം വരുത്തി ബോച്ചേ, സ്വാതന്ത്ര്യവും മാർക്കെറ്റിങ്ങും, ഒരു വെ ടിയ്ക്ക് രണ്ട് പക്ഷി.

ബോബി ചെമ്മണ്ണൂർ എന്ന വ്യവസായിയെ അറിയാത്തവരായി മലയാളകരയിൽ ആരും തന്നെ കാണില്ല.സ്വർണ്ണ വ്യപരമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ്. കൂടാതെ ഇദ്ദേഹം സാമൂഹ്യ പ്രവർത്തങ്ങളിലും സജീവമാണ്.ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇദ്ദേഹം നടത്തി വരുന്നതാണ്.ഒരിടയ്ക്ക് ഇദ്ദേഹത്തെപറ്റി വാർത്തയായത് രക്‌തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടി റെക്കോർഡും നേടിയിട്ടുണ്ട്സോഷ്യൽ മീഡിയയിൽ ബോബി ചെമ്മണ്ണൂരിന് ആരാധകർ ഏറെയാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സജീവമായി നിൽക്കുന്ന വ്യക്തിയാണ് ബോച്ചേ എന്ന വിളിക്കുന്ന ബോബി ചെമ്മനൂർ.അദ്ദേഹത്തിന്റെ പല ഇന്റർവ്യൂകളും ട്രോളന്മാർക്ക് വലിയ ഇഷ്ടമാണ് .കാരണം ബോബി ചെമ്മണ്ണൂരിനെ ട്രോളാൻ അദ്ദേഹം തന്നെ കുറെ കണ്ടെന്റ് തരും .സാമൂഹിക മാധ്യമങ്ങളിൽ നിരവധി ട്രോളുകൾ ദിവസവും ബോചെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ബോബി ചെമ്മണ്ണൂർ എന്ന ബ്രാൻഡ് കേരളത്തിൽ ഇത്രയും പ്രസിദ്ധിനേടാനുള്ള കാരണം ഈ ട്രോളുകൾ തന്നെയാണ് .ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇദ്ദേഹം പങ്കുവെച്ച വീഡിയോ ആണ്.

രൂപമാറ്റം നടത്തി തൃശൂർ പൂരത്തിന് പോയ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. സ്വാതന്ത്ര്യവും മാർക്കറ്റ്റിംഗിനും വേണ്ടിയാണ് ഇങ്ങനെ രൂപമാറ്റം ചെയ്തതെന്നും ഇദ്ദേഹം പറയുന്നു. അതുപോലെ തന്നെ പണ്ട് പൂരം കാണാൻ പോകുന്നതും അന്നും ഇന്നും ഉണ്ടായ മാറ്റങ്ങളും ബോച്ചേ പറയുന്നു. അതുപോലെ തന്നെ തന്നെ ട്രോളുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി പിടിച്ചു പറ്റാൻ ആണെന്നും ഈ ലുക്കിൽ തന്നെ ആരും തന്നെ തിരിച്ചു അറിഞ്ഞില്ലെന്നും ഒന്ന് രണ്ട് പേര് ചോദിച്ചില്ലെങ്കിലും താൻ ബോച്ചേ അല്ലെന്നും ഗൾഫിൽ ജോലി ചെയുന്ന ആളാണെന്നും പറഞ്ഞു.നിരവധി പേരാണ് ബോബിയുടെ ഈ രൂപമാറ്റത്തിന് കമ്മെന്റുകളും ആയി എത്തിയത്.

video

Scroll to Top