‘തിരിച്ചു വരാൻ കാരണമായത് പ്രിയ’ ; ‘അനിയത്തിപ്രാവി’ന് 25 വർഷം ആഘോഷിച്ച് ചാക്കോച്ചൻ !!

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. . നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി എന്നീ താരങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.1997 മാര്‍ച്ച് 26-നാണ് ഫാസിലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍-ശാലിനി താരജോടികള്‍ അഭിനയിച്ച അനിയത്തിപ്രാവ് എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചാക്കോച്ചൻ പറപ്പിച്ച സ്‌പ്ലെൻഡറും യുവഹൃദയങ്ങൾ കീഴടക്കിയത്. തന്റെ ആദ്യ സ്ക്രീൻ പ്രവേശനത്തിൽ ഒപ്പമുണ്ടായിരുന്ന സ്പ്ലെൻഡർ കാൽനൂറ്റാണ്ടിനു ശേഷം സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.ആലപ്പുഴയിലെ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുന്ന ബോണിയുടെ പക്കൽ നിന്നാണ് ബൈക്ക് തിരികെ വാങ്ങിയത്. അനിയത്തിപ്രാവിന്റെ 25 ആം വാർഷികം കേക്ക് മുറിച്ചാണ് ചാക്കോച്ചൻ ഈ സന്തോഷം ആഘോഷിച്ചത്.

താൻ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ ഭാര്യ പ്രിയയ്ക്കൊപ്പം കേക്ക് മുറിച്ചാണ് താരം സന്തോഷം പങ്കുവെച്ചത്.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ‌. ഗുരുനാഥനായ സംവിധായകൻ ഫാസിലിനെ ‌വിളിച്ച് സ്നേഹ സ്മരണ പുതുക്കിയതായും ചെറിയ ഇടവേളയ്ക്കു ശേഷം കരിയറിലേക്കു തിരിച്ചു വരാൻ കാരണമായത് തന്റെ ഭാര്യ പ്രിയയാണെന്നും ചാക്കോച്ചന്‍ പറഞ്ഞു.

Scroll to Top