‘ഒരു ‘പരുക്കൻ’ ക്യാരക്ടർ നൽ‌കിയ ‘പരുക്ക് ’: ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ !!

ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നുപറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു.പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു.

ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ചാക്കോച്ചന്റെ പുതിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്.ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.തന്റെ കൈക്ക് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ച് കുഞ്ചാക്കോ ബോബൻ.

‘ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരുക്ക്’ എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ടിനു പാപ്പച്ചൻ ചിത്രം എന്ന് എഴുതിയിരിക്കുന്ന കുഞ്ചാക്കോ ബോബൻ ‘കയ്യിലിരിപ്പ്’ എന്ന ഹാഷ്ടാഗിൽ കുറിച്ചിട്ടുണ്ട്.നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.’അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാസംവിധായകൻ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്.

Scroll to Top