നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന്, മകനെ ലാലേട്ടൻ എടുത്തിരിക്കുന്ന ചിത്രം പങ്കുവെച്ച് ചന്ദുനാഥ്‌.

പതിനെട്ടാം പടി കണ്ട ആർക്കും ജോയ് ഏബ്രഹാം പാലയ്ക്കലിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കട്ടത്താടിയും നീളൻ മുടിയുമൊക്കെയായി വന്ന ആ ചുള്ളൻ മാഷിനെ അവതരിപ്പിച്ച ചന്തുനാഥ്.മാലിക്, 21 ഗ്രാംസ്, 12 ത് മാൻ, പ്പാപ്പൻ എന്നീ സിനിമകളിലും ചന്തു നാഥ് അഭിനയിച്ചു. കരിയറിന്റെ തുടക്കത്തിൽ തന്നെ മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നീ സൂപ്പർ താരങ്ങൾ ഒപ്പം ചന്തുനാഥ് അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തന്റെ മകനെ ലാലേട്ടൻ എടുത്ത് വെച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ട്വൽറ്റ് മാൻ എന്ന ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

അതിന് നൽകിയ ക്യാപ്ഷൻ ആണ് ശ്രദ്ധേയമാകുന്നത്.പുത്രന്റെ ഭാഗ്യം. ഇപ്പൊ നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന്..അറിഞ്ഞോളും. കൊച്ചു സന്തോഷങ്ങൾ’.. എന്നാണ് ചന്തുനാഥ്‌ ചിത്രത്തോടൊപ്പം കുറിച്ചത്.നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top