ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 വിലേ ആദ്യ ഗാനം എത്തി. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഉള്ള ചങ്ങാതി നന്നായാൽ എന്ന പാട്ടാണ് റിലീസ് ആയത്. ആട് 2 ഡിസംബർ 22ന് റിലീസിനെത്തും. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കോമഡിയ്ക്കാണ് പ്രാധാന്യമെങ്കിലും മാസ് ആക്​ഷൻ രംഗങ്ങളായിരിക്കും ആട് 2വിന്റെ പ്രത്യേകത. ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളിൽ പലരും രണ്ടാം ഭാഗത്തിലുണ്ടാകും.

Watch the song :

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management